ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു
