nctv news pudukkad

Local News

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും പ്രതിഷ്ഠാദിനവും ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ചൊവ്വാഴ്ച വൈകീട്ട് ചമയപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വൈകീട്ട് 7.30 ന് ചാലക്കുടി വൈറല്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ 5 ന് ഗണപതിഹോമം 5.15 ന് ചറനിറയ്ക്കല്‍, 6ന് ഉഷപൂജ, 7.00 മണിക്ക് നവകം, പഞ്ചഗവ്യം 9 മുതല്‍ 11 വരെ ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും ശീവേലി എഴുന്നള്ളിപ്പില്‍ തൃക്കൂര്‍ രാജന്‍ മാരാരുടെ നേത്യത്വത്തില്‍ പഞ്ചവാദ്യം ഉണ്ടായിരിക്കുന്നതാണ്. 10 മുതല്‍ പ്രസാദ ഊട്ട്. കാഴ്ചശീവേലിക്ക് ശേഷം 11 മണിക്ക് കാര്യസിദ്ധിപൂജ, ഉച്ചതിരിഞ്ഞ് 6.15

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും പ്രതിഷ്ഠാദിനവും ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

എച്ചിപ്പാറയില്‍ വയോധികന് നേരെ കാട്ടാനയുടെ പരാക്രമം

ജീവന്‍ രക്ഷിക്കാനായത് തലനാരിഴയ്ക്ക്. എച്ചിപ്പാറ പാലിശ്ശേരി 78 വയസുള്ള അലവിക്കാണ് പരുക്കേറ്റത്. തുമ്പികൈകൊണ്ടുള്ള ആക്രമണത്തില്‍ വയോധികന്റെ തോളിന് പരുക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടയില്‍ വയോധികന്‍ കുറുമാലി പുഴയില്‍ വീണു. തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ടാപ്പിങിനിടെ കാട്ടാനയുടെയും കുട്ടിയാനയുടെയും മുന്‍പില്‍ പെടുകയായിരുന്നു അലവി. വയോധികനെ വേലൂപാടം സെന്റ് ജോസഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ്

എച്ചിപ്പാറയില്‍ വയോധികന് നേരെ കാട്ടാനയുടെ പരാക്രമം Read More »

thalavanikara temple

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ പൂരമഹോല്‍സവത്തോടനുബന്ധിച്ച് വിഷ്ണു സഹസ്ര നാമാര്‍ച്ചന നടത്തി

വിശ്വനാഥസ്വാമി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് എ.ജി. രാജേഷ്, സെക്രട്ടറി എ. സുരേഷ് കുമാര്‍, ട്രസ്റ്റംഗങ്ങളായ അനില്‍ വള്ളൂര്‍, ഗോപാലകൃഷ്ണന്‍ പനഞ്ചുകുന്നത്ത്, തങ്കപ്പന്‍ വള്ളൂര്‍, നിരഞ്ജന്‍ സുധീഷ്, നകുല്‍ സുരേഷ്, മഹാദേവ് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി./

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ പൂരമഹോല്‍സവത്തോടനുബന്ധിച്ച് വിഷ്ണു സഹസ്ര നാമാര്‍ച്ചന നടത്തി Read More »

pensioners kodakara block

അളഗപ്പനഗര്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭവനരഹിതര്‍ക്കായി വീട് ഒരുക്കുന്നു

വട്ടണാത്രയില്‍ സ്‌നേഹഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കെ. രാജേശ്വരി, വി.വി. പരമേശ്വരന്‍ കെ.എം. ശിവരാമന്‍, പി.എസ്. പ്രീജു, കെ.ഒ. പൊറിഞ്ചു ബാലകൃഷ്ണന്‍, കെ. സുകുമാരന്‍, നടുവില്‍ രാധ എന്നിവര്‍ പ്രസംഗിച്ചു.

അളഗപ്പനഗര്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭവനരഹിതര്‍ക്കായി വീട് ഒരുക്കുന്നു Read More »

cpm kodakara block

സി പി എം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ സംയോജിത പച്ചക്കറികൃഷി ആരംഭിച്ചു

കൃഷിയുടെ തൈനടീല്‍ ഉത്സവം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി ഏരിയചെയര്‍മാന്‍ പി കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ടി എ രാമകൃഷ്ണന്‍, കെ.ജെ ഡിക്‌സണ്‍, എം.ആര്‍. രഞ്ജിത്ത്, പി.കെ.വിനോദ്, എന്നിവര്‍ പ്രസംഗിച്ചു. സോജന്‍ ജോസഫ്, ജോഷി മഞ്ഞളി, വി.കെ. സുബ്രഹ്മണ്യന്‍, പി.കെ. ഫ്രാന്‍സിസ്, പി.എം. ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.

സി പി എം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ സംയോജിത പച്ചക്കറികൃഷി ആരംഭിച്ചു Read More »

muriyad anganwady

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ അംഗനവാടി കലോത്സവം കോലുമിഠായി സംഘടിപ്പിച്ചു

കവിയും ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റുമായ രാജന്‍ നെല്ലായി കുട്ടി പാട്ട് പാടിപ്പിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് 2ാം 100 ദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടി കലോത്സവം സംഘടിച്ചിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. പ്രശാന്ത് , ആരോഗ്യ വിദ്യാഭാസ സമിതി ചെയര്‍മാന്‍ കെ.യു. വിജയന്‍, ഭരണ സമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ അംഗനവാടി കലോത്സവം കോലുമിഠായി സംഘടിപ്പിച്ചു Read More »

pudukad church

പുതുക്കാട് സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കൊടിയേറി

വികാരി ഫാ. പോള്‍ തേയ്ക്കാനത്ത് കൊടി ഉയര്‍ത്തി. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍, ഫാ. അനു ചാലില്‍, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫെബ്രുവരി 2, 3, 4, 5 തിയ്യതികളിലാണ് തിരുനാള്‍. ട്രസ്റ്റിമാരായ ജോസാന്റോ പുളിക്കന്‍, റപ്പായി കാളന്‍, ജോണി കുറ്റിക്കാടന്‍, സണ്ണി തയ്യാലയ്ക്കല്‍, എന്നിവര്‍ നേതൃത്വം നല്കി.

പുതുക്കാട് സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കൊടിയേറി Read More »

kudumbasreee vacancy

കുടുംബശ്രീ യിൽ വീണ്ടും അവസരം | തുടക്ക ശമ്പളം ₹40,000 രൂപ വരെ

ഫിനാൻസ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻 🔗 https://bit.ly/kudumbashr-4 🔗 https://bit.ly/kudumbashr-4 🔗https://bit.ly/latst-gvt-job-24

കുടുംബശ്രീ യിൽ വീണ്ടും അവസരം | തുടക്ക ശമ്പളം ₹40,000 രൂപ വരെ Read More »

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യുണിയന്‍ ജില്ലയില്‍ അഞ്ചു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു

ഇതിന്റെ ഭാഗമായി പെന്‍ഷനേഴ്‌സ് യുണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റി അളഗപ്പ നഗര്‍ പഞ്ചായത്തിലെ വട്ടാണാത്രയിലുള്ള ഗുണഭോക്താവിനാണ് വീട് നല്‍കുന്നത്. മെയ് ഒന്നിന് വീട് കൈമാറാവുന്ന വിധത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. വീടിന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച രാവിലെ 9ന് ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍ നിര്‍വഹിക്കും. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനാവും.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യുണിയന്‍ ജില്ലയില്‍ അഞ്ചു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു Read More »

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി

പോറാത്ത് ചന്ദ്രശേഖരന്‍ മാരാരും സംഘവും അവതരിപ്പിച്ച കൊടിക്കല്‍ മേളം അരങ്ങേറി. ഈ മാസം 30ന് ഉച്ചതിരിഞ്ഞ് 3ന് പൊങ്കാലയും രാത്രി 7.30ന് ദേശഗുരുതിയും 31ന് മഹോത്സവവും നടക്കും. മഹോത്സവദിനത്തില്‍ രാവിലെ 10 മുതല്‍ ശീവേലി എഴുന്നള്ളിപ്പ്, കാവടിയാട്ടം, ഉച്ചതിരിഞ്ഞ് 4 മുതല്‍ കാഴ്ചശീവേലി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 1ന് വൈകിട്ട് 7.15ന് പള്ളിവേട്ടയും 2ന് രാവിലെ 8.30ന് ആറാട്ടും നടക്കും.

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി Read More »

മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളിയിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

വെള്ളിയാഴ്ച 27 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ഒരേ സമയം പള്ളിയിലെത്തി സമാപിച്ചു. ശനിയാഴ്ച രാവിലെ ഫാ. സെബി പുത്തൂരിന്റെ കാര്‍മിക്ത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. സ്റ്റാര്‍സന്‍ കള്ളിക്കാടന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടായി. വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസി. വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്‍ ബിജു തെക്കന്‍, ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ് ചക്കാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളിയിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു Read More »

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം.വി. ലോനപ്പന്‍ വിരമിച്ചു

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം.വി. ലോനപ്പന്‍ വിരമിച്ചു. യാത്രയയപ്പ് സമ്മേളനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം അസി. രജിസ്ട്രാര്‍ ബ്ലിസന്‍ സി. ഡേവീസ് വിശിഷ്ട സാന്നിധ്യമായി. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാന്‍സിസ്, മുന്‍ പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഭരണസമിതി അംഗം കെ.ജെ. ജോജു,

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം.വി. ലോനപ്പന്‍ വിരമിച്ചു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടിയുടെ ഭാഗമായി ആനന്ദപുരത്തെ ജെ.പി. സ്മാരക വനിത വായനശാലയ്ക്ക് പുതിയതായി പണിതീര്‍ത്ത കെട്ടിടം നാടിന് സമര്‍പ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പഞ്ചായത്ത് അംഗം നിജി വത്സന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബാലചന്ദ്രന്‍ , വായനശാല പ്രസിഡന്റ് വിദ്യ വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, വായനശാല സെക്രട്ടറി സവിത ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടിയുടെ ഭാഗമായി ആനന്ദപുരത്തെ ജെ.പി. സ്മാരക വനിത വായനശാലയ്ക്ക് പുതിയതായി പണിതീര്‍ത്ത കെട്ടിടം നാടിന് സമര്‍പ്പിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 3 വര്‍ഷം നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 3 വര്‍ഷം നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. .

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 3 വര്‍ഷം നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു Read More »

കേരളത്തില്‍ പകല്‍ സമയം ചുട്ടുപൊള്ളും

സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2ത്ഥര ആണ് തലസ്ഥാനത്തെ താപനില. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍

കേരളത്തില്‍ പകല്‍ സമയം ചുട്ടുപൊള്ളും Read More »

പുതുക്കാട് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന ദീർഘദൂര ബസ്സുകളുടെ വിവരം ചേർക്കുന്നു

പുതുക്കാട് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന ദീർഘദൂര ബസ്സുകളുടെ വിവരം ചേർക്കുന്നു Read More »

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടനം മാര്‍ ടോണി നീലങ്കാവിലും മന്ത്രി കെ. രാജനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ടി.എന്‍.പ്രതാപന്‍ എംപി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ലോഗോ പ്രകാശനം നടത്തും. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു

രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ ആലപ്പാട്ട് കാര്‍മികനായി. ഫാദര്‍ സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാദര്‍ ഗ്ലാഡ്രിന്‍ വട്ടക്കുഴി സഹകാര്‍മികനായി. വൈകിട്ട് പാലയ്ക്കപറമ്പ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് കപ്പേളയില്‍ നിന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. വര്‍ണമഴയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍, കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു Read More »

പറപ്പൂക്കര പഞ്ചായത്തില്‍ തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു

പഞ്ചായത്തിലെ കുട്ടി കര്‍ഷക അവാര്‍ഡ് ജേതാവായ കെ.ആര്‍. വിജയരാജു ഉദ്ഘാടനം ചെയ്തു. തൊട്ടിപ്പാള്‍ കെഎസ്‌യുപി സ്‌കൂള്‍ ലീഡര്‍ ആര്‍. നിവേദ്യ ഷിബു അധ്യക്ഷത വഹിച്ചു. തദ്ദേശ സമേതം ആര്‍പി എം.വി. ജ്യോതിഷ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ

പറപ്പൂക്കര പഞ്ചായത്തില്‍ തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു Read More »

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി

ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് നീലകണ്ഠന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് നെല്ലിശ്ശേരി, മണികണ്ഠന്‍ തൊട്ടിപ്പറമ്പില്‍, സുനില്‍ കുമാര്‍ തെക്കൂട്ട്, സജീവന്‍ പണിയ്ക്കപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം 20 ദേശങ്ങളിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീഭദ്ര ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം നടന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയം സമര്‍പ്പിച്ചു. ജനുവരി 31നാണ് മതിക്കുന്ന് ക്ഷേത്രത്തിലെ വേല മഹോത്സവം.

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി Read More »