nctv news pudukkad

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടനം മാര്‍ ടോണി നീലങ്കാവിലും മന്ത്രി കെ. രാജനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ടി.എന്‍.പ്രതാപന്‍ എംപി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ലോഗോ പ്രകാശനം നടത്തും. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ സന്നിഹിതരാകും. വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ നെപ്പോ ചിറമ്മേല്‍, കൈക്കാരന്‍ ഗബ്രിയേല്‍ ഐനിക്കല്‍, പ്രിന്‍സ് മഞ്ഞളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *