രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ ആലപ്പാട്ട് കാര്‍മികനായി. ഫാദര്‍ സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാദര്‍ ഗ്ലാഡ്രിന്‍ വട്ടക്കുഴി സഹകാര്‍മികനായി. വൈകിട്ട് പാലയ്ക്കപറമ്പ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് കപ്പേളയില്‍ നിന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. വര്‍ണമഴയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍, കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ 6.15ന് ഇടവകയിലെ പരേതര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന നടക്കും. ഞായറാഴ്ച വൈകിട്ട് 5ന് ശതോത്തര സുവര്‍ണ ജൂബിലി സമാപന സമ്മേളനം നടക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍ അധ്യക്ഷത വഹിക്കും. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു
