പഞ്ചായത്തിലെ കുട്ടി കര്‍ഷക അവാര്‍ഡ് ജേതാവായ കെ.ആര്‍. വിജയരാജു ഉദ്ഘാടനം ചെയ്തു. തൊട്ടിപ്പാള്‍ കെഎസ്‌യുപി സ്‌കൂള്‍ ലീഡര്‍ ആര്‍. നിവേദ്യ ഷിബു അധ്യക്ഷത വഹിച്ചു. തദ്ദേശ സമേതം ആര്‍പി എം.വി. ജ്യോതിഷ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രകാശന്‍, നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, ടി.കെ. സതീശന്‍, എ. രാജീവ്, രാധ വിശ്വംഭരന്‍, ഷീന പ്രദീപ്, ഷീബ സുരേന്ദ്രന്‍, ശ്രുതി ശിവപ്രസാദ്, കെഎസ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സുനജ കുട്ടി പാര്‍ലമെന്റ് 11-ാം വാര്‍ഡ് പ്രതിനിധി വി.ഡി. ഐശ്വര്യ, 13-ാം വാര്‍ഡ് പ്രതിനിധി എം.എസ്. അനാമിക എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി അവരുടെ ആവശ്യങ്ങള്‍, അഭിപ്രായങ്ങള്‍, പദ്ധതികള്‍ എന്നിവ കൂട്ടായ ചര്‍ച്ചയിലൂടെ കണ്ടെത്തി ത്രിതല പഞ്ചായത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ്. എല്ലാ വാര്‍ഡുകളെയും പ്രതിനിധീകരിച്ച് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പറപ്പൂക്കര പഞ്ചായത്തില്‍ തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു
