ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് നീലകണ്ഠന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് നെല്ലിശ്ശേരി, മണികണ്ഠന്‍ തൊട്ടിപ്പറമ്പില്‍, സുനില്‍ കുമാര്‍ തെക്കൂട്ട്, സജീവന്‍ പണിയ്ക്കപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം 20 ദേശങ്ങളിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീഭദ്ര ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം നടന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയം സമര്‍പ്പിച്ചു. ജനുവരി 31നാണ് മതിക്കുന്ന് ക്ഷേത്രത്തിലെ വേല മഹോത്സവം.
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി
