nctv news pudukkad

nctv news logo
nctv news logo

Local News

അളഗപ്പനഗര്‍ പഞ്ചായത്തധികൃതര്‍ ഗുഡ് ഗവേണ്‍സ് പുരസ്‌കാര സെമിനാറില്‍ പങ്കെടുക്കാതെ കൃത്യവിലോപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ സമരം നടത്തി

സമരപരിപാടികള്‍ സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ഗുഡ് ഗവേണ്‍സ് അവാര്‍ഡിന്റെ ശോഭ കെടുത്തിയാണ് യുഡിഎഫ് സംഘം ഡല്‍ഹിയില്‍ വിനോദ സഞ്ചാരം നടത്തിയതെന്ന് പി.കെ. ശിവരാമന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ കെ.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശേഖരന്‍, പി.കെ. വിനോദ്, വി.കെ. അനീഷ്, സോജന്‍ ജോസഫ്, കെ.ആര്‍. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

kappa arrest

കാപ്പാ നിയമപ്രകാരം വെള്ളിക്കുളങ്ങര സ്‌റ്റേഷന് പരിധിയിലെ ഗുണ്ടയ്‌ക്കെതിരെ നടപടി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറ്റിച്ചിറ മാരംകോട് സ്വദേശി പുത്തന്‍കുടിയില്‍ വീട്ടില്‍ മനു ബാലനെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. 2022 ല്‍ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. തിരിച്ചെത്തിയ ഇയാള്‍ വീണ്ടും വധശ്രമ കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലില്‍ ആക്കിയത്. മനു ബാലന്‍ മൂന്നു വധശ്രമ കേസ്സുകള്‍ ഉള്‍പ്പടെ പതിനൊന്നോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.

onam parppukara

പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദനര്‍ക്ക് ഓണപുടവയും ഹരിത സേനാംഗങ്ങള്‍ക്ക് ബോണസും വിതരണം ചെയ്തു

ചലച്ചിത്ര താരം ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അദ്ധ്യക്ഷയായി. പ്രസിഡന്റ് ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കാര്‍ത്തിക ജയന്‍, സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

chengalur autism park

കൊടകര ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങാലൂര്‍ ഓട്ടിസം പാര്‍ക്കില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി ബ്രിജി, ബിആര്‍സി ബിപിസി വി.ബി. സിന്ധു, ചെങ്ങാലൂര്‍ ജിഎല്‍പിഎസ് പ്രധാനധ്യാപകന്‍ എം.വി. തോമസ്, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആന്റണി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി മിനി അക്വാറിയവും വിതരണം ചെയ്തു.

arrest

പറപ്പൂക്കര പള്ളത്ത് വന്‍ സ്പിരിറ്റ് വേട്ട; 1500 ലീറ്റര്‍ സ്പിരിറ്റും 300 ലീറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ അറസ്റ്റില്‍. 2 വാഹനങ്ങളും പിടിച്ചെടുത്തു

ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ 28 വയസുള്ള അരുണാണ് അറസ്റ്റിലായത്. സ്പിരിറ്റ് കടത്തിന് ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും വ്യാജ കള്ള് നിര്‍മാണ സാമഗ്രികളും പുതുക്കാട് പൊലീസ് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണാണ് പൊലീസ് സംഘം കണ്ടെത്തിയത്. വീര്യം കൂടിയ വ്യാജകള്ള് തയ്യാറാക്കുന്നതിനാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച …

പറപ്പൂക്കര പള്ളത്ത് വന്‍ സ്പിരിറ്റ് വേട്ട; 1500 ലീറ്റര്‍ സ്പിരിറ്റും 300 ലീറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ അറസ്റ്റില്‍. 2 വാഹനങ്ങളും പിടിച്ചെടുത്തു Read More »

PKD PANCHAYATH OFFICE

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും കര്‍ഷകദിനാഘോഷവും സംഘടിപ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സിജോബി, രശ്മി ശ്രീ ഷോബ്, പ്രീതി ബാലകൃഷ്ണന്‍, ടീന തോബി, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

vellikulangara janamythri police

 നിര്‍ദ്ദനനായ രോഗിക്ക് കൈങ്ങായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ്

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് പാലിയേറ്റീവ് ഗുണഭോക്താവായ ഒരു വ്യക്തിക്ക് കട്ടിലും കിടക്കയും നല്‍കി. അസുഖം മൂലം രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടയാളിനാണ് സ്‌നേഹോപഹാരം നല്‍കിയത്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കോടാലി അന്നാം പാടം നിള റെസിഡന്‍ഷ്യല്‍ കൂട്ടായ്മ അംഗം ശിവന്‍ വള്ളിവട്ടമാണ് കട്ടിലും കിടക്കയും സ്‌പോണ്‍സര്‍ ചെയ്തത്. പഞ്ചായത്തംഗം കെ.ആര്‍. ഔസേഫും പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലിയുമാണ് ഇവരുടെ ദയനീയ അവസ്ഥ ജനമൈത്രീ …

 നിര്‍ദ്ദനനായ രോഗിക്ക് കൈങ്ങായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് Read More »

pudukad panchayath

പുതുക്കാട് പഞ്ചായത്തും താലൂക്കാശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച ജീവിത ശൈലീ രോഗ നിര്‍ണ്ണയ നിയന്ത്രണ ചികിത്സാ പദ്ധതിയായ തൃശൂര്‍ ഹെല്‍ത്ത് ലൈന്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

 സ്ഥിരം സമിതി അദ്ധ്യക്ഷ രതി ബാബു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ഡോ. ലീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍, പി.സി. സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

JANAKEEYA HOTEL

പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി നടപ്പാക്കിയിരുന്ന ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം

 ഒരു ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത്. കൂടാതെ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് 30 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. കോവിഡ് കാലത്ത് അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിന്  ആവിഷ്‌കരിച്ച പദ്ധതി പഞ്ചായത്തുകള്‍ മുഖേനയാണ് നടപ്പാക്കിയത്.ഹോട്ടലുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വാടക, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കിയതും പഞ്ചായത്തുകളാണ്. കുടുംബശ്രീ മിഷനാണ് സബ്‌സിഡി തുക നല്‍കിയിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന കുറഞ്ഞ നിരക്കില്‍ അരിയും നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടുംബശ്രീ നല്‍കിവന്ന …

പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി നടപ്പാക്കിയിരുന്ന ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം Read More »

KELITHODU BRIDGE

പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ റോഡില്‍ കേളിത്തോട് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

പാലത്തിന്റെ മെയിന്‍ കോണ്‍ക്രീറ്റിങ് നടത്തി. പൈലിങ്, ഡെക്ക് സ്ലാബ് നിര്‍മാണം, സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് പ്രധാന വാര്‍ക്ക പ്രവര്‍ത്തികള്‍ ആരംഭിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, കെ.എ. അനില്‍കുമാര്‍, ഷിന്റാ സനോജ്, ഭദ്ര മനു, പിഡബ്ല്യുഡി പാലം വിഭാഗം ഉദ്യോഗസ്ഥരായ നിമേഷ് പുഷ്പന്‍, എം.എ. ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശീയപാത 544 …

പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ റോഡില്‍ കേളിത്തോട് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു Read More »

ONAM KIT

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം

5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍  സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.

farming

കേരള ജൈവ കര്‍ഷക സമിതി മറ്റത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു

ജില്ല സെക്രട്ടറി എം.സി. നിഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ജില്ലകമ്മിറ്റി അംഗം ടി.ഡി. ജയപാലന്‍, യൂണിറ്റ് സെക്രട്ടറി എം.യു. ഗിരിജ, ടി. ഡി. ശ്രീധരന്‍ ,പി.ജി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു

polima pudukad

വിഷരഹിത പച്ചക്കറികള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊലിമ പുതുക്കാട് ഓണച്ചന്തകള്‍ സംഘടിപ്പിക്കും

ഇതു സംബന്ധിച്ച യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്തു പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കൃഷി വകുപ്പ്, കുടുംബശ്രീ തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

kodakara block

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, സതി സുധീര്‍,  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് തല വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടന്നു

death

കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന ചേര്‍പ്പ് സ്വദേശി സജീഷ് ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് ലോറി അബദ്ധത്തില്‍ മുന്നോട്ട് എടുക്കുന്നത്. ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

onam tcr

ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി

റവന്യൂ മന്ത്രി കെ. രാജന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എംപിമായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. പി ബാലചന്ദ്രന്‍ എംഎല്‍എ കണ്‍വീനറും എഡിഎം ടി മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുബൈര്‍ കുട്ടി, …

ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി Read More »

award winners

ഇത്തവണ പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ നിന്നും രണ്ടു പേര്‍ ആഗസ്റ്റ് 15നു തിരുവന്തപുരത്തു നടക്കുന്ന സ്വാതന്ത്രദിന പരേഡില്‍ വെച്ച് മുഖ്യമന്ത്രിയില്‍ നിന്നും രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങും

2018ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 2022 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച വിശേഷ്ട സേവനത്തിനുള്ള മെഡലും കരസ്ഥമാക്കിയ ആലത്തൂര്‍ സ്വദേശിനി പുതുക്കാട് പൊലീസ് എഎസ്‌ഐ ഷീബ അശോകനും നന്തിക്കര ഗവണ്മെന്റ് ഹൈസ്‌കൂള്‍ 7-ക്ലാസ്സ് വിദ്യാര്‍ത്ഥി പോങ്കോത്ര സ്വദേശി നീരജ് നിത്യാനന്ദന്‍ ജീവന്‍ രക്ഷ പതക്കും മുഖ്യ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.

say no to drugs

ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടിയും പോസ്റ്റര്‍, സ്റ്റാറ്റസ് ചാലഞ്ചുമായി തൃക്കൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്

ബോധവല്‍ക്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഷീബ നിഗേഷ് അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.എച്ച്. സുനില്‍ദാസ് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ് ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗം മോഹനന്‍ തൊഴുക്കാട്ട്, ആശ വര്‍ക്കര്‍ ഷൈനി, എഡിഎസ് സെക്രട്ടറി സുജാത എന്നിവര്‍ പ്രസംഗിച്ചു.

jadha

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി

ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, സഹകരമ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ കെ.സി. ബിന്ദു എന്നിവര്‍ നയിക്കുന്ന ജാഥയില്‍ പി.എ. സജീവന്‍, കെ.വി. മണിലാല്‍, സി.ആര്‍. രേഖ, പി.എസ്. കൃഷ്ണകുമാര്‍, എം.വി. കെ.കെ. അശോകന്‍, എം.വി. ബിന്ദ്യ, കെ.സി. ബൈജു എന്നിവരാണ് ജാഥാംഗങ്ങള്‍. ആമ്പല്ലൂരില്‍ നടന്ന യോഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. …

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി Read More »

pkd panchayath

പുതുക്കാട് പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ശ്രവണ ഉപകരണങ്ങളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി.സെക്രട്ടറി എം.പി. ചിത്ര, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു.