nctv news pudukkad

nctv news logo
nctv news logo

Local News

lourdpuram gups

 ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ വര്‍ണ്ണത്തൂവല്‍ കിഡ്‌സ് എന്ന പരിപാടി സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണത്തിന്റെയും ഹരിത കര്‍മ്മസഭയായ പച്ച പട്ടാളത്തിന്റെയും ഉദ്ഘാടനവും ചടങ്ങില്‍ നടത്തി

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഗീതാ ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ ദിവ്യ സുധീഷ്, പ്രധാന അധ്യാപിക റിന്‍സി ജോണ്‍, പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ്,, പിടിഎ പ്രസിഡന്റ് കെ.ആര്‍. രാജു, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, ഒ എസ് എ സെക്രട്ടറി എ.ആര്‍. പ്രകാശന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാജി തോമസ്, സീനിയര്‍ അധ്യാപിക എ.കെ. വിന്നി എന്നിവര്‍ പ്രസംഗിച്ചു. 

parappukara st.john school

പറപ്പൂക്കര പഞ്ചായത്തിലെ എട്ട് അതിദരിദ്ര കുടുംബങ്ങളെ ഏറ്റെടുത്ത് പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍

ടുഗെതര്‍ ഫോര്‍ തൃശൂര്‍ എന്ന തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ഒരു മാതൃക പ്രവര്‍ത്തനം സ്‌കൂള്‍ ഏറ്റെടുത്തത്. പറപ്പൂക്കര പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 14പേരില്‍ 8പേരെ പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ ഏറ്റെടുത്തു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഇനി മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യും. സ്‌കൂളില്‍ നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജരും പറപ്പൂക്കര ഫൊറോന പള്ളി വികാരിയുമായ ഫാ. ജോയ് പെരെപ്പാടന്‍ …

പറപ്പൂക്കര പഞ്ചായത്തിലെ എട്ട് അതിദരിദ്ര കുടുംബങ്ങളെ ഏറ്റെടുത്ത് പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ Read More »

kodakara shasti

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠിയോടനുബന്ധിച്ച് ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നടത്തി

പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിലെ കാല്‍നാട്ടുകര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ബി. ബിജു, പൂനിലാര്‍ക്കാവ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്് ഡി. നിര്‍മല്‍, കോഡിനേഷന്‍ കമ്മിറ്റിയുടെ സപ്ലിമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു, ജോയിന്റ് കണ്‍വീനര്‍ ടി.ജി. അജോ ,ട്രഷറര്‍ ദിനേശ് പരമേശ്വരന്‍ ,പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സത്യന്‍, സി.ഡി. സിബി, പ്രനീല ഗിരീശന്‍ എന്നിവര്‍ പ്രസംഗിച്ചു. …

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠിയോടനുബന്ധിച്ച് ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നടത്തി Read More »

paddy agro

മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി. പാഡി അഗ്രോയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിദേശ വിപണിയിലേക്ക് സ്വാഗതം ചെയ്തു വിയറ്റ്‌നാം സംഘം. കേരളീയത്തില്‍ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത

മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള പാഡി അഗ്രോയ്ക്ക് ‘കേരളീയം’ വഴി തുറന്നു നല്‍കിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്‌നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്‌നാം വിപണിയിലേക്കുള്ള സാധ്യതകള്‍ തുറന്നു നല്‍കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഇതുകൂടാതെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച …

മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി. പാഡി അഗ്രോയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിദേശ വിപണിയിലേക്ക് സ്വാഗതം ചെയ്തു വിയറ്റ്‌നാം സംഘം. കേരളീയത്തില്‍ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത Read More »

paliyekkara toll plaza

പരസ്യമായി ആള്‍മാറാട്ടം നടത്തി പാലിയേക്കര ടോളില്‍ ടോള്‍ പിരിച്ച കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എ ഐ പ്രോജെക്ട് ഡയറക്ടറോട് ആവശ്യപ്പെട്ട ജില്ലാ കളക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ പൊതുമരാമത്തു മന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

കഴിഞ്ഞ ആറ് മാസക്കാലമായി ടോള്‍ പ്ലാസ നടത്തുന്നത് ജി ഐ പി എല്‍ കമ്പനിക്ക് പകരം നാഗ്പൂര്‍ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്‌സ് പ്രൈവറ് ലിമിറ്റഡ് എന്ന കമ്പനിയാണെന്ന ബോര്‍ഡ് പരസ്യമായി ടോള്‍ പ്ലാസയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരസ്യമായി ബോര്‍ഡ് വെച്ചിട്ട് ആറ് മാസമായെങ്കിലും അതിന് മുന്‍പ് ഈ കമ്പനിയെ ഏല്പിച്ചിട്ടുണ്ടോയെന്ന് എന്‍ എച്ച് എ ഐ ആണ് വ്യക്തമാക്കേണ്ടത്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായ കമ്പനിയുടെ ഈ പ്രവൃത്തി ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍  പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും …

പരസ്യമായി ആള്‍മാറാട്ടം നടത്തി പാലിയേക്കര ടോളില്‍ ടോള്‍ പിരിച്ച കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എ ഐ പ്രോജെക്ട് ഡയറക്ടറോട് ആവശ്യപ്പെട്ട ജില്ലാ കളക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ പൊതുമരാമത്തു മന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

kodakara block

നവ കേരള സദസിനു മുന്നോടിയായി ജനപ്രതിനിധികളുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും യോഗം ബ്ലോക്ക് ഹാളില്‍ ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടറായ എം.സി. റെജില്‍, മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും സഹകരണ ബാങ്ക് പ്രസിഡന്‍ന്റുമാരും പങ്കെടുത്തു.

kodakara

വിദ്യാത്ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൊടകര ഗ്രാമപഞ്ചായത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

ക്ലാസ് മുറിയില്‍ നിന്നും പാടത്തേക്കിറങ്ങിയപ്പോള്‍ കുട്ടികള്‍ക്കും പുതിയൊരു അനുഭവമായി. മണ്ണിന്റെ മണമാസ്വദിച്ച് കുട്ടികള്‍ ഞാറു നട്ടു. അവര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, ഗ്രാമപഞ്ചായത്ത്് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജോയ് നെല്ലിശേരി, സ്വപ്്‌ന സത്യന്‍, കൃഷി ഓഫിസര്‍ പി.വി. സ്വാതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

kodakra panchayath

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ അതിദരിദ്രര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു 

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശേരി, സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.  കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന യൂസര്‍ ഫീ കളക്ഷന്‍ തുടര്‍ച്ചയായി  കൂടുതല്‍ നേടിയ ഏഴാം വാര്‍ഡിലെ ജനപ്രതിനിധി സജിനി സന്തോഷ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ കവിത ഷാജു, മിനി ഷാജു, ആറാം വാര്‍ഡിലെ ജനപ്രതിനിധി സി.എ. …

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ അതിദരിദ്രര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു  Read More »

kk ramachandran mla

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെആര്‍സി ക്യാപിങ് പരിപാടിയും ചെണ്ടമേള കളരി പരിശീലനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പിടിഎ പ്രസിഡന്റ് ഇ.വി. മോഹനന്‍, വൈസ് പ്രസിഡന്റ് വിജിത ശിവദാസ്, ബിപിസി വി.ബി. സിന്ധു, എംപിടിഎ പ്രസിഡന്റ് സുമല്‍, വാണി, സീമിയര്‍ അധ്യാപിക കെ.എസ്. പുഷ്പകല, പ്രധാനാധ്യാപിക എം.പി. ബിന്ദു, വാദ്യകലാകാരന്‍ കൊടകര ഉണ്ണി, വിഎച്ച്എസിഇ പ്രതിനിധി നിത എന്നിവര്‍ പ്രസംഗിച്ചു.

nandipulam glps

നന്തിപുലം ഗവ. യുപി സ്‌കൂളിലെ വായനശാലയിലേക്കായി ടി.എന്‍. പ്രതാപന്‍ എംപി പുസ്തകങ്ങള്‍ കൈമാറി

 പുസ്തകത്തിന്റെ വിതരണോദ്ഘാടനം എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.പി. ആന്റു അധ്യക്ഷനായി. പ്രധാനാധ്യാപിക വി.എ. ശ്രീജയ, പഞ്ചായത്ത് അംഗങ്ങളായ രാധിക സുരേഷ്, ശ്രുതി രാകേഷ്, പിടിഎ വൈസ് പ്രസിഡന്റ് ഷിജി ഷാജി, സ്റ്റാഫ് പ്രതിനിധി ജി.പി. ദീപ്തി എന്നിവര്‍ പ്രസംഗിച്ചു. 

c v raman janmadianam

കോടാലി കെ സി സി പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സി.വി. രാമന്‍ ജന്മദിനം ആചരിച്ചു

മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃ സമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സീത കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.വി. രാമന്റെ ജീവിതത്തെയും അദ്ദേഹം ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളെയും വായനശാല അംഗം ഗോപിക പരിചയപ്പെടുത്തി. സെക്രട്ടറി ഐ.ബി. ഹിതേഷ്, ലൈബ്രേറിയന്‍ രാധ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

parappukara panchayath

പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി

 പഞ്ചായത്തില്‍ നടപ്പാക്കിയ വികസനക്ഷേമ പ്രവര്‍ത്തങ്ങള്‍ നോക്കി കാണാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും 20പേരടങ്ങിയ സംഘമാണ് എത്തിയത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, നെടുമ്പാള്‍ മാതൃക അംഗന്‍വാടി, നന്തിക്കര ഹൈസ്‌കൂള്‍, പന്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, തൊഴിലുറപ്പ് പണികള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ജാര്‍ഖണ്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ,് സെക്രട്ടറി ജി. സബിത എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഉച്ചക്ക് ഇലയില്‍ കേരള സദ്യ കഴിച്ചാണ് …

പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി Read More »

menody road

 നവീകരിക്കുന്ന മോനൊടി നീരാട്ടുകുഴി താഴെ ഭാഗം റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗം ഷാന്റോ കൈതാരം എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

mattathur

നവ കേരള സദസ്സിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഓഫീസ് ആരംഭിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് ടി.കെ. അസൈന്‍, ഇ.കെ. സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

alagappa navakerala sadasu

നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു 

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തഹസില്‍ദാര്‍ സ്മിജിഷ്, പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സൂരജ്്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, വി.കെ. വിനീഷ്, ഷൈലജ നാരായണന്‍, അശ്വതി പ്രവീണ്‍, സജ്‌ന ഷിബു, വില്ലേജ് ഓഫീസര്‍ പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ജിനേഷ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഉമേഷ്, വെറ്റിനറി ഡോക്ടര്‍ ഡീന, കൃഷി ഓഫീസര്‍ റോഷ്ണി, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ …

നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു  Read More »

congress pkd

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ സംസ്ഥാന വ്യപകമായി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ധര്‍ണ്ണ പുതുക്കാട് നിയോജകമണ്ഡലത്തിലെ അളഗപ്പനഗര്‍ വൈദ്യുതി ഓഫീസിനു മുന്‍പില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം വന്ന നഷ്ടം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കൂട്ടിയ നികുതി ഭാരത്തിന് മുകളിലുള്ളതും താങ്ങാനാവാത്തതുമാണെന്നും ടാജറ്റ് കൂട്ടിച്ചേര്‍ത്തു. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ധര്‍ണയില്‍ അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, …

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

trikur govt lp school

അറിവിനോടൊപ്പം കലാ കായിക മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് അവരെ പ്രതിഭകളാക്കാന്‍ പുതിയ കാല്‍വെയ്പ്പ് നടത്തുകയാണ് തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍

പാട്ട്, നൃത്തം, ചിത്രരചന, ചെണ്ട, കരാട്ടെ, കായികപരിശീലനം എന്നിവയ്ക്ക് വിദഗ്ദരായ പരിശീലകരുടെ സേവനം പദ്ധതിക്കാണ് സ്‌കൂളില്‍ രൂപം നല്‍കിയിരിക്കുന്നത്്. സര്‍ഗം 2023 എന്ന പരിപാടി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, വാര്‍ഡ് അംഗം മായ രാമചന്ദ്രന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ജെസീമ, പിടിഎ പ്രസിഡന്റ് എം.എം. അജിത്, സീനിയര്‍ അധ്യാപിക ജീന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

kodaly school harithakarmasena

പാഠ്യ പാഠ്യേതര രംഗങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ കോടാലി ഗവ. എല്‍പി സ്‌കൂള്‍, കുട്ടികളുടെ ഹരിതകര്‍മസേന രൂപീകരിച്ച് വീണ്ടും ശ്രദ്ധേയമാകുന്നു

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിലാണ് ഹരിതകര്‍മസേനക്ക് രൂപം നല്‍കിയത്. നാല്‍പത് വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ സേനയിലെ അംഗങ്ങളായി ചേര്‍ന്നിരിക്കുന്നത്. ഹരിതകര്‍മസേനക്കുള്ള യൂണിഫോം വിതരണവും സേനാംഗങ്ങളുടെ പ്രതിജ്ഞയും സ്‌കൂളില്‍ നടത്തി. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷാജു കുഴിവേലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ കെ.പി. രജനി, കെ.എസ്. ദീപ്തി, കെ.അമിത എന്നിവര്‍ പ്രസംഗിച്ചു.

navakeralasadasu

നവകേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, അനൂപ് മാത്യു, ഫിലോമിന ഫ്രാന്‍സിസ്, സുമ ഷാജു, ഹിമദാസന്‍, തഹസില്‍ദാര്‍ സിമീഷ് സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം …

നവകേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു Read More »

VENDORE SCHOOL

വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിപോഷിപ്പിക്കുന്നതിനായി വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളില്‍ നിര്‍മ്മിച്ച ജംപിംങ്ങ് പിറ്റും നവീകരിച്ച പ്ലേ ഗ്രൗണ്ടും തുറന്നു നല്‍കി

സന്തോഷ് ട്രോഫി കേരള ടീം കോച്ചും പ്ലേയറുമായ സോളി സേവ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം ജോസി ജോണി, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മഞ്ഞളി, പള്ളി ട്രസ്റ്റി ഗബ്രിയേല്‍ ഐനിക്കല്‍, വര്‍ഗീസ് മഞ്ഞളി, ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോങ്ങ് ജംപ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.