nctv news pudukkad

പറപ്പൂക്കര പഞ്ചായത്തിലെ എട്ട് അതിദരിദ്ര കുടുംബങ്ങളെ ഏറ്റെടുത്ത് പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍

parappukara st.john school

ടുഗെതര്‍ ഫോര്‍ തൃശൂര്‍ എന്ന തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ഒരു മാതൃക പ്രവര്‍ത്തനം സ്‌കൂള്‍ ഏറ്റെടുത്തത്. പറപ്പൂക്കര പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 14പേരില്‍ 8പേരെ പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ ഏറ്റെടുത്തു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഇനി മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യും. സ്‌കൂളില്‍ നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജരും പറപ്പൂക്കര ഫൊറോന പള്ളി വികാരിയുമായ ഫാ. ജോയ് പെരെപ്പാടന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *