കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി.
കെ.കെ. രാമചന്ദ്രന് എംഎല്‍എ കരടു പദ്ധതി രേഖ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ 9 കോടി വീതമുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. ജില്ലയില്‍ 3 ശുപാര്‍ശകളില്‍ 2 എണ്ണം കൊടകര ബ്ലോക്കിന്റെതാണ്. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കെ.എം. ബാബുരാജ്, സൈമണ്‍ നമ്പാടന്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി …