75 വയസ്സായിരുന്നു. വെങ്കിടങ്ങ് സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. കലാഭവന്‍ മണി ആലപിച്ച ഒട്ടുമിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ്. മണിക്ക് വേണ്ടി മാത്രം 200 ഓളം നാടന്‍ പാട്ടുകള്‍ അറുമുഖന്‍ രചിച്ചിട്ടുണ്ട്. കൂടാതെ സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും ആല്‍ബം സോങ്ങുകളും ഉള്‍പ്പടെ നിരവധി പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്ക് പോകുമ്പോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന് തുടങ്ങി രചിച്ചവയില്‍ ഒട്ടുമിക്ക നാടന്‍ പാട്ടുകളും ഹിറ്റാണ്. മീനാക്ഷി കല്യാണം, ഉടയോന്‍ തുടങ്ങി സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.