nctv news pudukkad

പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു

അക്കരപ്പാഡി പള്ളത്ത് പൂഴിത്തറ സുധീറിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടിന്റെ ഒരു ഭാഗം ആന കുത്തി തകര്‍ത്ത നിലയിലാണ്. തോട്ടത്തിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെ സമീപ പ്രദേശങ്ങളില്‍ ആരുമില്ല. ഈ സമയം സുധീറിന്റെ ഭാര്യ ഷക്കീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ കരഞ്ഞ് ബഹളം വെച്ചതോടെ പുറത്തു നിന്ന് ചിന്നം വിളിച്ച് അലറിയ ആന തോട്ടത്തിലേക്ക് മടങ്ങി. ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. വീട്ടുമുറ്റത്ത് ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി. എലിക്കോട് ആദിവാസി കോളനിയിലേക്ക് പോകുന്ന വഴിയില്‍ പുഴയോരത്താണ് കാട്ടാനയിറങ്ങി വീട് തകര്‍ത്തത്. ഒരു വര്‍ഷം മുന്‍പ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങി തോട്ടം തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഒറ്റയാന്‍ ഇറങ്ങി വീട് തകര്‍ത്തതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *