നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 17.78 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, എല്‍ എസ് ജി ഡി കൊടകര ബ്ലോക്ക് എ.ഇ. രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈക്കില്‍ ഇന്ത്യയില്‍ ഒട്ടാകെ പര്യടനം നടത്തി തിരിച്ചെത്തിയ സച്ചിന്‍ സത്യവ്രതനെ യോഗത്തില്‍ അനുമോദിച്ചു.
നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി
