ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി.
പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വ്വഹിച്ചു. മുന്‍സിപ്പാലിറ്റി വൈസ്‌ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ദിനാചരണ സന്ദേശം നല്‍കി. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു, ജില്ലാ …