അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരള ഗ്രന്ഥശാല സമിതി നടത്തുന്ന വിളംബര യാത്രയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കെ.വി. വേലായുധന്‍ സ്മാരക വായനശാല, എം.എ. കാര്‍ത്തികേയന്‍ സ്മാരക വായനശാലകളാണ് സ്വീകരണം ഒരുക്കിയത്. ജാഥാ ക്യാപ്റ്റന്‍ എം.കെ. ശിവദാസന്‍ സ്വീകരണം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ സൗപര്‍ണിക, കെ. മനോഹരന്‍, ശാസ്ത്രശര്‍മ്മന്‍, സി.പി. സജീവന്‍, എം.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.