യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും കിഫ്ബി മണ്ഡലം നോഡല്‍ ഓഫീസര്‍ &എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശേഖര്‍, ബി ഡിഒ അജയഘോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാട്ടുപാടം ഗവ. എച്ച്എസ്,അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിഎല്‍പിഎസ് തുടങ്ങിയ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം ചെയ്യും. പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനു യോഗത്തില്‍ തീരുമാനിച്ചു. കൊടകര ബിഡിഒ അജയഘോഷിനെ ഇതിനായി നോഡല്‍ ഓഫീസറായി നിശ് ചയിച്ചു. കേളിത്തോട് പാലം നിര്‍മ്മാണത്തിനായി പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായും ഇതിനായുള്ള ഡ്രാഫ്റ്റ് ഓര്‍ഡര്‍ തയ്യാറായതായും എം എല്‍എ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു.
