മറ്റത്തൂര്‍ ജിഎല്‍പിഎസ് നടക്കുന്ന സഹവാസ ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിപിസി ഫേബ കെ. ഡേവിഡ്, പഞ്ചായത്തംഗം ഷൈനി ബാബു, ഡയറ്റ് ഫാക്കല്‍റ്റി ഡോ. പി.സി. സിജി, മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രീതി, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ലിന്‍സി ലോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കരവിരുത്, കളിപ്പാട്ടം, പരിസ്ഥിതിയെ അറിയാന്‍, അഭിനയ കളരി തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.