സംഭവത്തില്‍ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള്ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് പഴു പറമ്പില്‍ സുധീഷ്സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ച കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ്, പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീദത്ത്, ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, തൃശൂര്‍ റൂറല്‍ ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ രീതിയില്‍ റെയ്ഡും നടപടികളും നടത്തുന്നതിനിടെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ നാലുപേരില്‍ മാനേജരൊഴികെയുള്ള മൂന്ന് പേരും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ചിന്റെ കീഴിലുള്ള കള്ളു ഷാപ്പുകളിലേക്ക് കള്ളു വിതരണം ചെയ്യുന്ന ഗോഡൗണിലേക്കാണ് ഇത്തരത്തില്‍ സ്പിരിറ്റ് എത്തിച്ചിരുന്നത്. പിടിയിലായ യുവാക്കള്‍ ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളുമായി ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.