nctv news pudukkad

nctv news logo
nctv news logo

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു. 

pulikanni

നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും  യോഗമാണ് നടന്നത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, കെ.എച്ച്. സുഹറ, എം.ബി. ജലാല്‍, ഷീല ശിവരാമന്‍, വിജിത ശിവദാസന്‍, റഷീദ്, പുഷ്പകാരന്‍ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൈനബ , അസിസ്റ്റന്റ് എന്‍ജിനീയര്‍ മാക്സണ്‍ മാത്യു, പ്രോജക്ട് എന്‍ജിനീയര്‍ അനില്‍ വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  മലയോര ഹൈവേ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കിഫ്ബിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പെടുത്തി ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഷ്ടങ്ങള്‍ക്ക് പകരം കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. സ്ഥലം ഫ്രീസറണ്ടറിനും, നഷ്ടപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ കണ്‍വീനറായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചു.  തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കള്ളായി മുതല്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര വരെയാണ് മലയോര ഹൈവേ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നു പോകുന്നത്

Leave a Comment

Your email address will not be published. Required fields are marked *