ടോറസ്, ചരക്ക് ലോറിയടക്കമുള്ള വലിയവാഹനങ്ങള്‍ പരിശോധന നടത്തുമ്പോള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പരിശോധനയ്ക്കിടെ വാഹനങ്ങളുടെ ബാഹുല്യം അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. പരിമിതമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. ഇതും ഗതാഗത കുരിക്കിലേക്കും അപകടങ്ങള്‍ക്കും വഴിതെളിക്കും. ഹൈവേ പൊലീസിന്റെ പരിശോധന വിസ്താരമുള്ള സ്ഥലത്തേക്ക് മാറ്റി വാഹനംനിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം.