കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ആരോഗ്യമുള്ള പൊതുജനതയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം, വനിതകളുടെ രാത്രി നടത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ മൂലംകുടം ഗ്രൗണ്ടില്‍ നടത്തി. ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, യുവധാര ക്ലബ്ബ് സെക്രട്ടറി പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരെയുള്ള പ്രചാരണവും പദ്ധതിയുടെ ലക്ഷ്യമാണ്