പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പനും വിരമിച്ച സൈനികന്‍ സുരേന്ദ്രന്‍ നമ്പകനും ചേര്‍ന്നാണ് റോഡ് നാടിന് സമര്‍പ്പിച്ചത്. തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍.എസ്. ഗ്രീഷ്മ, തൊഴിലുറപ്പ് മേറ്റ് ഗ്രേസി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിജി ജോബോയ്, ജിനി ജെയ്‌സന്‍ നാട്ടുകാരായ ഹംസ കൊല്ലേരി, മുഹമ്മദ് ചെങ്ങനാശ്ശേരി, സിസിലി സുരേന്ദ്രന്‍, ജോഫി ബാബു, സിനി ഷാജു, സുമി സനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിമൂന്നോളം വീട്ടുകാരുടെ ആശ്രയമായ സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡാണ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്.