തിങ്കളാഴ്ച രാവിലെ ഗുരുതി അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിറ്റിശ്ശേരി അയ്യന്‍കോവിലില്‍ നിന്ന് കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചതിരിഞ്ഞ് പുല്ലാനിപ്പാടം പന്തലില്‍ പറനിറക്കലും കാവടി എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ആല്‍ത്തറ മണ്ഡപത്തില്‍ കൂട്ടപ്പറയും തുടര്‍ന്ന് പഞ്ചവാദ്യം, ഉടുക്കുവാദ്യം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രധാന എഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം രക്ഷാധികാരി സി.കെ. ചാമിക്കുട്ടി, ഭാരവാഹികളായ റെനീഷ് കണ്ണാംകുളം, കെ.എ. രാജന്‍, എന്‍.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.