nctv news pudukkad

ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്‌ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

pudukad nh slab

തൃശൂരില്‍ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നിടത്താണ് അപകടഭീഷണിയായി സഌബ് പൊളിഞ്ഞനിലയിലുള്ളത്.  ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്ന റോഡാണിത്. സമീപത്തെ പഞ്ചായത്ത് ഓഫീസ്, പെട്രോള്‍ പമ്പ്, ആശുപത്രി, ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് ഈ അപകടം പതുങ്ങിയിരിക്കുന്നത്. ദേശീയപാതാ അധികൃതര്‍ പാതയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുര്‍ഘടം നിറഞ്ഞതാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക്് വഴിയൊരുക്കും. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത യാത്രികര്‍ വന്നാലും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *