രാവിലെ ശീവേലി എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടകര ഉണ്ണിയുടെ പ്രാമാണ്യത്തില്‍ പഞ്ചാരിമേളവും നടത്തി. ഉച്ചതിരിഞ്ഞ് അയിലൂര്‍ അനന്തനാരായണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം നല്‍കുന്ന പാണ്ടിമേളവും അരങ്ങേറി. പ്രസിഡന്റ് പി.വി. രഘുനാഥ് സെക്രട്ടറി ഒ.കെ. ശിവരാജന്‍, ട്രഷറര്‍ ശിവശങ്കരന്‍ കടവില്‍, ദേവസ്വം ഓഫീസര്‍ പി.കെ. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.