ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതരെത്തി വെള്ളിയാഴ്ച പൂട്ടിച്ചിരുന്നു. അറവുശാലകളില്‍ നിന്നും മൃഗങ്ങളുടെ തോല്‍ ശേഖരിച്ച് പുനരുപയോഗത്തിന് വൃത്തിയാക്കാനാണ് പാടംവഴിയ്ക്ക് സമീപം പഴയ ഓട്ടുകമ്പനിയില്‍ എത്തിച്ചിരുന്നത്. അസഹ്യമായ ദുര്‍ഗന്ധവും ഈച്ചശല്യവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇത്തരത്തില്‍ ഒരു സംസ്‌കരണകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞദിവസം അറിയുന്നത്. തോല്‍ വൃത്തിയാക്കുമ്പോഴുള്ള മലിനജലം ഒഴിക്കിവിടുന്ന ടാങ്കുകള്‍ നിറഞ്ഞ് പ്രദേശത്ത് മലിനജലം കെട്ടികിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.