പ്രായാധിക്യംമൂലം സ്വാഭാവികമായാണ് ആന ചരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു. നാല് ദിവസം മുമ്പുവരെ പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന ആനയെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടത്. അവശനിലയിലായിരുന്നെ ആനയ്ക്ക് തീറ്റ തേടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാട്ടില്‍ തന്നെ ആനയുടെ ജഡം സംസ്‌കരിച്ചു.