പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി നടപ്പാക്കിയിരുന്ന ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം
ഒരു ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത്. കൂടാതെ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് 30 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. കോവിഡ് കാലത്ത് അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതി പഞ്ചായത്തുകള്‍ മുഖേനയാണ് നടപ്പാക്കിയത്.ഹോട്ടലുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വാടക, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കിയതും പഞ്ചായത്തുകളാണ്. കുടുംബശ്രീ മിഷനാണ് സബ്‌സിഡി തുക നല്‍കിയിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന കുറഞ്ഞ നിരക്കില്‍ അരിയും നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടുംബശ്രീ നല്‍കിവന്ന …