കനകമല കുരിശുമുടി തീര്‍ത്ഥാടന സമാപനത്തിന്റെ ഭാഗമായി കുരിശുമുടിയില്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു
85ാ മത് കനകമല കുരിശുമുടി തീര്‍ത്ഥാടന സമാപനത്തിന്റെ ഭാഗമായി കുരിശുമുടിയില്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു. രാവിലെ അടിവാരം പള്ളിയില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ കുരിശുമുടി കയറി. വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ. നിഖില്‍ ജോര്‍ജ്ജ് ജോസഫ് പരുവനാനിക്കാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, സഹവികാരി ഫാ. ഫ്രാന്‍സീസ് പാറയ്ക്ക എന്നിവര്‍ സഹകാര്‍മ്മികരായി. ലദീഞ്ഞും നോവേനയും ഉണ്ടായിരുന്നു. തുടര്‍ന്ന് അടിവാരം പള്ളിയില്‍ നേര്‍ച്ച ഭക്ഷണം നല്‍കി. അടിവാരം പള്ളിയില്‍ കുര്‍ബാനയ്ക്ക് …