ദുര്‍ഗന്ധം വമിക്കുന്നതും പുഴുക്കളുള്ളതുമായ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കൂടില്‍ കെട്ടി വ്യാപകമായി കുറുമാലി പുഴയുടെ തീരത്താണ് തള്ളുന്നത്. മഴയെത്തിയാല്‍ പുഴ മാലിനമാകുന്നതോടെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.വാഹനങ്ങളില്‍ വരെ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നതായും പരാതി ഉയരുന്നുണ്ട്. നിരന്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച് മാലിന്യകൂമ്പാരമായിരിക്കുകയാണ് ഇവിടം.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവ കണ്ടെത്തി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ. ഇത സംബന്ധിച്ച്്പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി. രവീന്ദ്രനാഥ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
മുപ്ലിയം പാലത്തിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞ ചാക്കുകള്‍ തള്ളുന്നത് പതിവാകുന്നു
