7 മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹാരിസണ്‍ മുപ്ലി എസ്‌റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. കാരികുളം ഡിവിഷനിലെ തൊഴിലാളികളാണ് കഴിഞ്ഞ ഒരാഴ്ചയായി മുപ്ലി ഓഫീസ് പടിക്കലില്‍ സമരം നടത്തുന്നത്. വെള്ളിയാഴ്ച വരന്തരപ്പിള്ളി പൊലീസും വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ശമ്പളം ലഭിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് തൊഴിലാളികളുടെ തീരുമാനം.
7 മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹാരിസണ്‍ മുപ്ലി എസ്‌റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു
