പറപ്പൂക്കര പട്ടിക ജാതി സൊസൈറ്റിയുടെ തട്ടിപ്പില്‍ സംഘം സെക്രട്ടറി, പ്രസിഡന്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നിവരെ അറസ്റ്റ് ചെയ്ത് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സെല്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെയും സഹകാരി സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത് സമരം ഉദ്ഘാടനം ചെയ്തു. സഹകരണ സെല്‍ മണ്ഡലം കണ്‍വീനര്‍ ബൈജു ചെല്ലിക്കര അധ്യക്ഷനായി. പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് രാമദാസ് വൈലൂര്‍, സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ സുരേഷ്, ഏകഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിനീത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വിജു തച്ചംകുളം, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജിബിന്‍ പുതുപ്പള്ളി, രശ്മി ശ്രിഷോഭ്, നന്ദിനി, ശ്രിതി സഹകരണ സെല്‍ ജില്ലാ കമ്മിറ്റി, ആക്ഷന്‍ കൗണ്‍സില്‍ അംഗം പി.വി. പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പോലീസ് സ്‌റ്റേഷന്റെ മുന്‍വശം പൊലീസ് തടഞ്ഞു.
പറപ്പൂക്കര പട്ടിക ജാതി സൊസൈറ്റിയുടെ തട്ടിപ്പില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഹകരണ സെല്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെയും സഹകാരി സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
