പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം ഏപ്രില്‍ 8 മുതല്‍ 18 വരെ നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാടിന്റെയും വടക്കേടത്ത് ഹരി നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഒമ്പതിന് വൈകിട്ട് 7.30ന് ഭാഗവത വേദാചാര്യന്‍ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. നവീകരണ സഹസ്ര കലശത്തിന്റെ ഭാഗമായി ദിവസവും നടക്കുന്ന പ്രസാദ ഊട്ടിലേക്ക് ഭക്തജനങ്ങളില്‍ നിന്നും ഭക്ഷ്യോല്പന്നങ്ങള്‍ ശേഖരിക്കും. 7ന് രാവിലെ എട്ടിന് ചെറുവാള്‍ വലിയകുന്ന് വനശാസ്താ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന കലവറ നിറക്കല്‍ പരിപാടി ആരംഭിക്കും. ക്ഷേത്ര പരിസരങ്ങളിലും വിവിധയിടങ്ങളില്‍ സെന്ററുകളില്‍ എത്തി ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് രാവിലെ പതിനൊന്നിന് പള്ളത്തപ്പന്‍ ക്ഷേത്ര പരിസരത്ത് അവസാനിക്കും. ഏപ്രില്‍ 15നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി ശ്രീരാജ് ഭട്ടതിരിപ്പാട്, സഹസ്ര കലശം ചെയര്‍മാന്‍ നടുവം ഹരി നമ്പൂതിരി, സഹസ്ര കലശം കണ്‍വീനര്‍ അനിയന്‍ പള്ളത്ത് വടക്കൂട്ട്, ക്ഷേത്രം സെക്രട്ടറി ജനീഷ് കുന്നുമ്മക്കര എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം ഏപ്രില്‍ 8 മുതല്‍ 18 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
