രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 8 മണിക്ക് അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടേയും ഹരീഷ്‌കുമാര്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മികത്വത്തില്‍ പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരും. ശേഷം സിനിമ സീരിയല്‍ നടി നിഷ സാരംഗ് ആദ്യ പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരും. 3000 പേര്‍ക്ക് പൊങ്കാല സമര്‍പ്പിക്കാനുള്ള സൗകര്യവും 5000 പേര്‍ക്കുള്ള അന്നദാനവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ എടാട്ട്, നാരായണ മാരാര്‍ പോറോത്ത്, എം.എന്‍. രാമന്‍ നായര്‍, ടി. ശിവന്‍ എന്നിവര്‍ പങ്കെടുത്തു
കൊടകര പുത്തുക്കാവ് ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
