കൊടകര തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവ മഹാമഹം ഈ മാസം 8 മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 9ന് പ്രതിഷ്ഠാദിനവും കൊടിയേറ്റവും 10ന് രാവിലെ 9.30ന് പൊങ്കാല 14ന് മഹോത്സവവും പള്ളിവേട്ടയും 15 ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍.പി. ശിവന്‍, കെ.ഐ. പുരുഷോത്തമന്‍, സി.കെ. സുകുമാരന്‍, ജയകുമാര്‍, കെ.ആര്‍. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
കൊടകര തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവ മഹാമഹം ഈ മാസം 8 മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
