മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറില്‍ കെട്ടി വ്യാപകമായി കുറുമാലി പുഴയുടെ ഓരം ചേര്‍ന്ന് തള്ളുന്നത്. മഴയെത്തിയാല്‍ പുഴ മാലിനമാകുന്നതോടെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാഹനങ്ങളില്‍ വരെ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നതായും പരാതി ഉയരുന്നുണ്ട്. നിരന്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച് മാലിന്യകൂമ്പാരമായിരിക്കുകയാണ് ഇവിടം.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രവീന്ദ്രനാഥ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന കുറുമാലിപ്പുഴയെ മലിനമാക്കുന്ന പ്രവര്‍ത്തി തടയാന്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകളും ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
മുപ്ലിയം പാലത്തിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞ ചാക്കുകള്‍ തള്ളുന്നത് പതിവാകുന്നു. കുറുമാലിപ്പുഴ മലിനീകരണത്തിന്റെ വക്കില്‍
