ഫാദര്‍ ജോസ് നന്തിക്കര ഫാദര്‍ ഷൈജു ആളൂര്‍, ഇടവക വികാരി ഫാദര്‍ സിജു പുളിക്കന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളിന്റെ നവനാള്‍ദിനങ്ങളില്‍ വൈകിട്ട് 6ന് ആരാധനയോട് കൂടിയ ജപമാലയും തിരുസമര്‍പ്പണവും നവനാള്‍ പാട്ടുകുര്‍ബാനയും നടത്തും. ഏപ്രില്‍ 12ന് വൈകിട്ട് 6 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് രാജ്കോട്ട് രൂപത വികാരി ജനറല്‍ മോണ്‍. ജോയച്ചന്‍ പറഞ്ഞാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഏപ്രില്‍ 14ന് രാവിലെ 9 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന തുടര്‍ന്ന് വൈകിട്ട് 4 മണിക്ക് പ്രദക്ഷിണവും നടത്തും.
പുലക്കാട്ടുകര കര്‍മ്മലനാഥ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി
