കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് സദാശിവന്‍ കുറുവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രനില ഗിരീശന്‍, ബിജി ഡേവീസ്, ജോയ് ചെമ്പകശ്ശേരി, വിനയന്‍ തോട്ടാപ്പിള്ളി, വി.ആര്‍. രഞ്ജിത്ത്, ജസ്റ്റിന്‍ പൊന്‍മണിശ്ശേരി, ഡെല്‍ ജിത്ത്, സിജോ, കോടന നാരയണ കുട്ടി, പി.കെ. അരുണ്‍, ഇ. ഗിരീശന്‍, ജോസ് കൊച്ചക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
