nctv news pudukkad

nctv news logo
nctv news logo

nctv news

വിഷുക്കണിയൊരുക്കാന്‍ വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍

മേടപുലരിയില്‍ വിഷുക്കണിയൊരുക്കാന്‍ പൊന്നിന്‍നിറമുള്ള വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് മറ്റത്തൂരിലെ താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍. വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയിലെന്ന പോലെ കണിവെളളരികൃഷിയിലും വിജയഗാഥ രചിക്കുകയാണ് മലയോരത്തെ അറിയപ്പെടുന്ന കര്‍ഷകരിലൊരാളായ ഈ യുവകര്‍ഷകന്‍.

ഐക്യ ജനാധിപത്യമുന്നണി പുതുക്കാട് ബ്ലോക്കിലെ ബൂത്ത് ചെയര്‍മാന്‍മാര്‍, ജനറല്‍ കണ്‍വീനര്‍മാര്‍, ബിഎല്‍എമാര്‍ എന്നിവരുടെ സമ്മേളനം പുതുക്കാട് സംഘടിപ്പിച്ചു

യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.കെ. പോള്‍സണ്‍ , കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കെ.എം. ബാബുരാജ്, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, രഞ്ചിത്ത് കൈപിള്ളി, പി.കെ. വേലായുധന്‍, ബിജു അമ്പഴക്കാടന്‍, കെ.ജെ. ജോജു, രാജു എന്നിവര്‍ പ്രസംഗിച്ചു.

CONGRESS PUDUKAD

ഐക്യ ജനാധിപത്യ മുന്നണി പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്്ഘാടനം ചെയ്തു. 

ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. എം.കെ. പോള്‍സണ്‍, എം.പി. പോളി, കെ.ആര്‍. ഗിരിജന്‍, കെ. ഗോപാലകൃഷ്ണന്‍, കെ.സി. കാര്‍ത്തികേയന്‍, പി.കെ. വേലായുധന്‍, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി എന്നിവര്‍ പ്രസംഗിച്ചു.

KK RAMACHANDRAN MLA CONGRTS RAN K HOLDER

ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ പുതുക്കാട് സ്വദേശി അഞ്ജുവിനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പൊന്നാടയണിയിച്ച് അനുമോദിച്ചു

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് ഒല്ലൂക്കാരന്‍ ബൈജു റെനി ദമ്പതികളുടെ മകളാണ് അഞ്ജു.

CHIMMINI DAM KULAM RENOVATION

 വേനല്‍കടുത്തതോടെ വനത്തിനകത്ത് ജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി എച്ചിപ്പാറ ഇഡിസി ചിമ്മിനി വന്യജീവി സങ്കേതത്തിലെ മണ്ണാത്തികവല ഭാഗത്തെ കുളം നവീകരിച്ചു

ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ബോസ് ഉദ്ഘാടനം നിര്‍വഹിച്ചു. എച്ചിപ്പാറ ഇഡിസി ചെയര്‍മാന്‍ ദില്‍ഷാദ് സെക്രട്ടറി സി.ആര്‍. രഞ്ജിത്ത്, വനം വകുപ്പ് ജീവനക്കാരായ എം.വി. വിനയരാജ്, ശരത്ത് ടി. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

OMBATHUNGAL TEMPLE

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി

ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠന്‍, മേല്‍ശാന്തി കുട്ടന്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 7 ഞായറാഴ്ചയാണ് കാവടി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ 6.30 മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, 8 മണി മുതല്‍ ഉച്ചക്ക് 2 വരെ വിവിധ സെറ്റുകളുടെ കാവടിയാട്ടം, വൈകിട്ട് 6.30ന് ദീപാരാധന, 7.30  മുതല്‍ മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയും രാത്രി …

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി Read More »

how-to-update-your-aadhaar-card

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ടാകും. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാം.   പേര്, വിലാസം, …

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം Read More »

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും …

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ Read More »

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട സീതത്തോട് ആങ്ങമുഴി കോട്ടമണ്ണില്‍ വീട്ടില്‍ 21 വയസുള്ള റിയ റോയിക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു അപകടം. യുവതി വീഴുന്നതു കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ് ട്രാക്കില്‍ വീണുകിടന്ന യുവതിയെ യാത്രക്കാര്‍ ഇതേ ട്രെയിനില്‍ കയറ്റി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്‍മുള സ്റ്റേഷന്‍ പരിധിയില്‍ കാണാതായ …

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More »

വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചിമ്മിനി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി വനത്തിനകത്ത് വിറകുതോട് ഭാഗത്ത് കുളം നിര്‍മിച്ചു

ആവാസവ്യവസ്ഥയില്‍ തന്നെ ജലലഭ്യതയുണ്ടാക്കാനും ജലത്തിനായി വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുംവേണ്ടിയാണ് വനത്തിനകത്ത് കുളം നിര്‍മാണം നടത്തുന്നത്. ശ്രമദാനത്തിന് ഇഡിസി ചെയര്‍മാന്‍ എം.ടി.അനിത്ത് നേതൃത്വം നല്‍കി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.വി.അശോകന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍.ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായാ എം.വി.വിനയരാജ്, പി.ബിജിനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ തൃക്കൂര്‍ മണ്ഡലത്തില്‍ രാത്രിയിലും സ്ത്രീ പ്രവര്‍ത്തകരെത്തി

കല്ലൂര്‍ ആതൂരിലെ 55-ാം ബൂത്തില്‍ മഹിളാ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് രാത്രി പോസ്റ്റര്‍ ഒട്ടിക്കല്‍ നടത്തിയത്. രാത്രി 8 മുതലാണ് പോസ്റ്റര്‍ പതിക്കല്‍ നടത്തിയത്. പഞ്ചായത്ത് അംഗം ജിഷ ഡേവീസിന്റെയും നേതൃത്വത്തില്‍ ബിജിത വേണു പാലിയന്‍, ഷമീറ ഷാഹുല്‍ ഹമീദ്, സിസിലി ഷാജു, പി.കെ.ടിന്റു, ദേവാനന്ദ വേണു, പി.പി.അമ്മിണി എന്നിവരടങ്ങിയ സംഘമാണ് പ്രചാരണം നടത്തിയത്.

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു

ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടറുമായ ടി.പി. ബൈജു, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി. മാനേജര്‍ കെ.യു. ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് വിപിന്‍, രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി Read More »

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ …

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

പൊന്നൂക്കര മതിക്കുന്ന് ജി ജെ ബി സ്‌കൂളിലെ പഠനോത്സവം പൊന്നൂക്കര സെന്ററില്‍ നടത്തി

കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ അവതരിപ്പിച്ചു. പാഠഭാഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്‌കാരം എന്നിവ ഒരുക്കിയിരുന്നു. ഒല്ലൂക്കര ബിആര്‍സി സിആര്‍സിസി ജിന്‍സി, പിടിഎ പ്രസിഡന്റ് കെ.പി. ജെയ്‌സന്‍, പ്രധാനാധ്യാപിക സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത്

നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ വീട്ടില്‍ പോള്‍സന്‍ ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കൊടകര കോടാലി റൂട്ടിലെ ചുങ്കാലിലുള്ള പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് ഏതാണ്ട് 40 വര്‍ഷം മുമ്പാണ്. പിന്നീട് നാട്ടുകാരുടെ കൂട്ടായ്മയില്‍ പോള്‍സന്‍പടി ബസ് സ്‌റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇവിടെ നിര്‍മിക്കപ്പെട്ടു. പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. …

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത് Read More »

SURESH GOPI NDA CANDIDATE

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയുന്ന ആദ്യത്തെ തട്ടകം ശക്തന്റെ തട്ടകമായിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി പറഞ്ഞു 

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ചില അധമപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ താന്‍ കീഴ്‌പ്പെട്ടുപോയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബി.ജെ.പി. വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രവികുമാര്‍ ഉപ്പത്ത്, എ. നാഗേഷ്, അരുണ്‍ പന്തല്ലൂര്‍, നാരായണന്‍കുട്ടി എരേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

LDF PUDUKAD

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി

തലോര്‍, തൊട്ടിപ്പാള്‍, മുളങ്ങ്, മുത്രത്തിക്കര, നന്തരിക്കര, വടക്കേതൊറവ്, കണ്ണമ്പത്തൂര്‍, മറവാഞ്ചേരി, രണ്ടാംകല്ല്, ശാന്തിനഗര്‍, ആമ്പല്ലൂര്‍ വടക്കുമുറി, പാലക്കപറമ്പ്, മാവിന്‍ചുവട്, ആലേങ്ങാട്, പൂക്കോട്, പള്ളിക്കുന്ന്, നന്തിപുലം, മുപ്ലിയം, കിഴക്കേ കോടാലി, വെള്ളിക്കുളങ്ങര, വാസുപുരം തുടങ്ങി നാല്‍പതോളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, എല്‍ ഡി എഫ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ടി.എ. രാമകൃഷ്ണന്‍, വി. എസ.് പ്രിന്‍സ്, സി.യു. പ്രിയന്‍ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.

weather updates

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൃശൂരിൽ ഉയർന്ന താപനില  40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.  തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ്  വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന …

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് Read More »

bjp pudukad

എന്‍ഡിഎ പുതുക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു 

ജിബില്‍ പുതുപ്പുള്ളി അധ്യക്ഷത വഹിച്ചു. നിശാന്ത് അയ്യഞ്ചിറ, സുരേന്ദ്രന്‍ ഐനികുന്നത്ത്, രാജേഷ്്, ബേബി കീടായി, ടി.വി. വിജു, കൃഷ്ണകുമാര്‍, രജീവന്‍ കരോട്ട്, രശ്മി ശ്രീഷോഭ്, ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത്, പ്രകാശന്‍ കിളയാറ എന്നിവര്‍ പ്രസംഗിച്ചു.