കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വിവാഹസമ്മാനം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി, ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ് എന്നിവരില്‍ നിന്ന് എന്‍സിടിവിയ്ക്ക് വേണ്ടി മാര്‍ക്കറ്റിങ് ഹെഡും ന്യൂസ് പ്രസന്ററുമായ സെബി ജോര്‍ജ് തെക്കൂടന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രാദേശികമായ വാര്‍ത്തകള്‍ കൃത്യതയോടും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് എന്‍സിടിവിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യുട്ടീവ് അംഗവും നന്തിപുലം യൂണിറ്റ് സെക്രട്ടറിയുമായ സുമേഷ് നിവേദ്യം അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് മികച്ച പ്രാദേശിക ചാനലിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എന്‍സിടിവി ന്യൂസ് ചാനലിന് സമര്‍പ്പിച്ചു
