nctv news pudukkad

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് ദി ബാപ്റ്റിസ്റ്റ് യുവജന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അമ്പ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഏഴിന് ഇത്തുപാടത്ത് നിന്ന് തേര് പുറപ്പെട്ട് കോടാലിയില്‍ എത്തും. രാത്രി എട്ടിന് കോടാലിയില്‍ നിന്ന് മൂന്നുമുറിയിലേക്ക് ആഫ്രിക്കന്‍ ബാന്റ്, തംബോല, റൊബോട്ടിക് ആനകള്‍, കാവടി ,തേര്, എല്‍.ഇ.ഡി കുടകള്‍ എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന മെഗാ ഘോഷയാത്ര ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പങ്കെടുക്കും. മൂന്നുമുറിയില്‍ കൂട്ടായ്മ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ ഇടവക വികാരി ഫാ. ജോര്‍ജ് വേഴപറമ്പില്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ ഭാഗമായി റീല്‍സ് ഫോട്ടോഗ്രാഫി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വില്‍സണ്‍ മാമ്പ്രക്കാരന്‍, വൈസ് ചെയര്‍മാന്‍ ജോണ്‍സണ്‍ മാമ്പ്രക്കാരന്‍, സെക്രട്ടറി ജെസ്റ്റിന്‍ മാങ്കുഴി, മീഡിയ കണ്‍വീനര്‍ ഡിക്‌സണ്‍ ദേവസി, പ്രവാസി പ്രതിനിധി സോണി മംഗലന്‍, ട്രഷറര്‍ ജിപ്‌സണ്‍ പൗലോസ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *