nctv news pudukkad

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ പരിശുദ്ധ തിരുക്കുടുംബത്തിന്റേയും വിശുദ്ധ സെബാസ്റ്റ്യാനോസേേിന്റയും സംയുക്ത തിരുനാളിന് കൊടിയേറി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വില്‍സന്‍ ഈരത്തറ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ പോളി മഞ്ഞാങ്ങ, കൈക്കാരന്‍മാരായ ജോസഫ് കളമ്പാടന്‍, ജെയ്‌സന്‍ മഞ്ഞാങ്ങ, ജേക്കബ് കാവുങ്ങല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ ചക്യേത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടായി. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം.

Leave a Comment

Your email address will not be published. Required fields are marked *