nctv news pudukkad

മൂന്നുമുറി സെന്റ് ജോണ്‍ ഹി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ഈ മാസം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

ശനിയാഴ്ച വൈകുന്നേരം 5.30ന് ഫാ. ജോസ് മുണ്ടാടന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചു വെക്കല്‍, വി. കുര്‍ബാന, നൊവേന, ഏഴിന് ദീപാലങ്കാരം സ്വിച്ച്ഓണ്‍, ഞായറാഴ്ച രാവിലെ 6.30ന് വി. കുര്‍ബാനക്കു ശേഷം മെഗാബാന്റ് തുടര്‍ന്ന് 27 കുടുംബയൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പള്ളിയില്‍ സമാപിക്കും. തിങ്കളാഴ്ച രാവിലെ 6.30ന് വി. കുര്‍ബാന, 10ന് ഫാ. വിനില്‍ കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. നവീന്‍ ഊക്കന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് 2.30ന് വി. കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ,രാത്രി ഏഴിന് പ്രദക്ഷിണം സമാപനം, തിരുശേഷിപ്പ് വന്ദനം, ബാന്റ് സംഗമം എന്നിവയുണ്ടാകും. തിരുനാളിനോടനുബന്ധിച്ച് ബഹുനില പന്തലുകളുടെ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിക്കല്‍, ജനറല്‍ കണ്‍വീനര്‍ സണ്ണി ചിരിയങ്കണ്ടത്ത്, കൈക്കാരന്‍ ബിജു തെക്കന്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന്‍ മങ്കുഴി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *