വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ പുതിയ റീട്ടെയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി.
രാജ്യത്ത് പാചക വാതക സിലിണ്ടര്‍ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍
![GAS RATE- NCTV NEWS](https://nctvnews.in/wp-content/uploads/2025/02/GAS-N.jpg)