രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിക്കുകയും ഓർമ്മിക്കേണ്ടതുമായ ദിവസമാണ് ജനുവരി ഇരുപത്തിയാറ്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുള്ള – വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, മതങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുള്ള ഒരു രാജ്യമാണ്. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയമാണ് റിപ്പബ്ലിക് ദിനം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിനൽകിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും, സൈനികർക്കും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കാനുള്ള സമയമാണ് റിപ്പബ്ലിക് ദിനം. അവർ പോരാടിയ മൂല്യങ്ങളായ സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണിത്.
റിപ്പബ്ലിക് ദിനാഘോഷ ലഹരിയിൽ ഇന്ത്യ
