ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല് ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക പരിപാടി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി. രഘുനാഥ് അധ്യക്ഷത വഹിക്കും. ബുധനാഴ്ച മുതല്‍ ഫെബ്രുവരി അഞ്ച് വരെയുള്ള എല്ലാ ദിവസവും വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടികളില്‍ സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍, സനീഷ്കുമാര് ജോസഫ് എംഎല്‍എ, സിനി ആര്‍ട്ടിസ്റ്റ് ശ്രിയ ചന്ദ്രന്, പെരുവനം കുട്ടന്മാരാര്, മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, റവന്യൂ മന്ത്രി കെ. രാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, റിട്ടയേര്‍ഡ് ഡിജിപി ജേക്കബ് തോമസ്, ടി.വി. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12.46നും 1.45നും മദ്ധ്യേയാണ് പുനപ്രതിഷ്ഠ. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി. രഘുനാഥ്, സെക്രട്ടറി ഒ.കെ. ശിവരാജന്, ട്രഷറര്‍ ശിവശങ്കരന് കടവില്‍ പുനരുദ്ധാരണ സമിതി ചെയര്മാന് കെ. രാമന്, ജനറല്‍ കണ്‍വീനര്‍ എ. ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.