തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, സെക്രട്ടറി വി.വി. രതീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി എന്നിവര്‍ പ്രസംഗിച്ചു. കരാട്ടെ അസോസിയേഷന്‍ അംഗം ആദിത്യയുടെ നേതൃത്വത്തിലാണ് പരിശീലനം.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നൂതന പദ്ധതിയായ വനിതകള്‍ക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
