nctv news pudukkad

Author name: nctv news

പനി മൂർച്ഛിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന അളഗപ്പനഗര്‍ സ്വദേശി മരിച്ചു. എരിപ്പോട് ആമ്പല്ലി കളരിയ്ക്കല്‍ തങ്കപ്പന്റെയും ലതയുടേയും മകന്‍ അനന്തുകൃഷ്ണന്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി: അനുലേഖ.

പനി മൂർച്ഛിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ഹോട്ടൽ ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണവും ഫോണും കവർന്നു; പ്രതി പിടിയിൽ

മരത്താക്കരയിലുള്ള ഹോട്ടലില്‍ ജോലിചെയ്തിരുന്ന പാലക്കാട് സ്വദേശിനിയുടെ ബാഗില്‍ നിന്നും അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും വിലപ്പെട്ട രേഖകളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം തിരുമിറ്റക്കോട് സ്വദേശിയായ പള്ളങ്ങല്‍ വളപ്പില്‍ വീട്ടില്‍ അന്‍വര്‍ സാദിക്കിനെയാണ് മുവ്വാറ്റുപുഴയില്‍ നിന്നും ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 01നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരത്താക്കരയിലെ ഹോട്ടലിലെ ജീവനക്കാരിയായ സ്ത്രീയുടെ ബാഗില്‍ നിന്നും അതേ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതി അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും

ഹോട്ടൽ ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണവും ഫോണും കവർന്നു; പ്രതി പിടിയിൽ Read More »

കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു!

ലഹരിമരുന്ന് കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി അറസ്റ്റിലായ പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി. ​നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയുമായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോലി വീട്ടില്‍ അമ്പാടി എന്ന് വിളിക്കുന്ന അക്ഷയ് (31) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പൊലീസ്

കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു! Read More »

ആളൂർ ബിരിയാണി കട കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ

ആളൂർ: കല്ലേറ്റുംകരയിലെ ബിരിയാണി കടയിൽ യുവാക്കളെ കത്തികൊണ്ട് ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി ആളൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 2026 ജൂലൈ 28-ന് വൈകിട്ട് 3.15-ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക്

ആളൂർ ബിരിയാണി കട കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ദർശനത്തിന് ഇന്ന് തുടക്കം; മണിക്കൂറിൽ 300 ഭക്തർക്ക് അവസരം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിക്കും. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ദർശനത്തിന് ഇന്ന് തുടക്കം; മണിക്കൂറിൽ 300 ഭക്തർക്ക് അവസരം Read More »

പന്തല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് എംഎല്‍എയും കളക്ടറും

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ പന്തല്ലൂര്‍ ദേശത്ത് നിന്ന് 13 കുടുംബങ്ങളിലെ 36 പേരെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രനും സന്ദര്‍ശിച്ച് ക്യാമ്പിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്‍, ജനപ്രതിനിധികളായ കെ. സുധാകരന്‍, അജിതാ രമേശന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ ആന്റോ ജേക്കബ് എന്നിവരും

പന്തല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് എംഎല്‍എയും കളക്ടറും Read More »

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ബസ് ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. മകളെ ബസ് കയറ്റാന്‍ എത്തിയ സിന്ധു തിരിച്ചുപോകാന്‍ സ്‌കൂട്ടറിനടത്തേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്. തല്‍ക്ഷണം മരിച്ചു. പുതുക്കാട് ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് ചാലക്കുടി ഭാഗത്തേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്ന് പറയുന്നു.

പുതുക്കാട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു Read More »

തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ ഇടിഞ്ഞു

ശക്തമായ മഴയില്‍ തൃക്കൂര്‍ കുടംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിലെ ഒരു ഭാഗത്തെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു. സമീപത്തെ ചെറുറോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിന്റെ സമീപ ഭാഗങ്ങളും ഇടിയുമെന്ന സ്ഥിതിയിലാണ്. ഞായറാഴ്ച രാവിലെയാണ് മതില്‍ ഇടിഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടത്. തൃക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷീബ നിഗേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് ഇവര്‍ അറിയിച്ചു

തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ ഇടിഞ്ഞു Read More »

ഒല്ലൂരിൽ വീണ്ടും അപകടം; കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി

ഒല്ലൂരിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റി. അതേസമയം, കഴിഞ്ഞ ദിവസം ഒല്ലൂർ കമ്പനിപ്പടിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒല്ലൂരിൽ വീണ്ടും അപകടമുണ്ടായത്.//

ഒല്ലൂരിൽ വീണ്ടും അപകടം; കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി Read More »

ഒല്ലൂരിൽ ദാരുണാന്ത്യം; ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ഓട്ടോയില്‍ ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ദാരുണാന്ത്യം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒല്ലൂര്‍ കമ്പനി പടിയ്ക്ക് സമീപം ലോറിയിടിച്ച് റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കല്ലൂര്‍ വെള്ളാനിക്കോട് സ്വദേശി ചുങ്കന്‍ വീട്ടില്‍ 35 വയസുള്ള ഡാനി, യാത്രക്കാരനായ ഒല്ലൂര്‍ പടവരാട് സ്വദേശി എടക്കളത്തൂര്‍ വീട്ടില്‍ 45 വയസുള്ള മെജോറിന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. ഓട്ടോയില്‍ കുടുങ്ങിയ രണ്ട് പേരെയും അനിരക്ഷസേന

ഒല്ലൂരിൽ ദാരുണാന്ത്യം; ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു Read More »

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ മഴക്കെടുതി രൂക്ഷമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് 24-കാരനായ ജോസഫിൻ ജോണിക്കും ജീവൻ നഷ്ടമായി. പത്തനംതിട്ട

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം Read More »

തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു

ചേലക്കരയിൽ റോഡിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തോന്നൂർക്കര യു.പി സ്കൂൾ ജീവനക്കാരനായ ഇടപ്പാടത്ത വീട്ടിൽ നാരായണൻ കുട്ടി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ചേലക്കര സെന്റ് ജോർജ് പള്ളിക്ക് സമീപമായിരുന്നു അപകടം. ചേലക്കരയിൽ നിന്നും തോന്നൂർക്കരയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നാരായണൻ കുട്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ

തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു Read More »

ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിന് വേണ്ടി ജില്ലാ ലേബര്‍ ഓഫീസര്‍ എം.എം. ജോവിന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുപത് ശതമാനം ബോണസ് വേണമെന്ന നിലപാടില്‍ യൂണിയനുകളും മിനിമം ബോണസ് മാത്രമേ നല്‍കാനാകൂ എന്ന് ഉടമകളും ഉറച്ചു നിന്നതോടെ ലേബര്‍ ഓഫീസര്‍ ചര്‍ച്ച മാറ്റി വെക്കുകയായിരുന്നു. ആഗസ്റ്റ് പത്തിന് വീണ്ടും ചര്‍ച്ച നടക്കും. തൊഴിലാളികള്‍ക്ക് വേണ്ടി എ.വി. ചന്ദ്രന്‍, എന്‍.എന്‍. ദിവാകരന്‍ (സി ഐ ടി യു), ആന്റണി കുറ്റൂക്കാരന്‍ (ഐ എന്‍

ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു Read More »

പുതുക്കാട് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി നിർവഹിച്ചു

പുതുക്കാട് മണ്ഡലം എംഎൽഎ കെ.കെ. രാമചന്ദ്രന്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് ഉദ്ഘാടനം നിർവഹിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എ. രാമകൃഷ്ണൻ, പി.കെ. ശിവരാമൻ, എൻ.എൻ. ദിവാകരൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രിൻസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ,

പുതുക്കാട് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി നിർവഹിച്ചു Read More »

ട്രെയിനിനു മുന്നിൽ ചാടി 61 കാരൻ ജീവനൊടുക്കി

തൃശ്ശൂരില്‍ ട്രെയിനിനു മുന്നില്‍ ചാടി 61 കാരന്‍ മരിച്ചു. പൊന്നൂക്കര സ്വദേശി ശശാങ്കന്‍ ആണ് മരിച്ചത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും ചാടുകയായിരുന്നു.

ട്രെയിനിനു മുന്നിൽ ചാടി 61 കാരൻ ജീവനൊടുക്കി Read More »

സർക്കാർ അനുവദിച്ച വീടുകൾ 10 വർഷമായിട്ടും കാടുകയറി നശിക്കുന്നു; തൃക്കൂറിലെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി ജനപ്രതിനിധി

ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ 10 വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തിയാകാതെ, കാടുപിടിച്ചു നശിക്കുന്നു. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടിക പരിഗണിക്കാതിരിക്കുമ്പോഴാണ് തൃക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അനുവദിച്ച വീടുകള്‍ ഉപയോഗശൂന്യമായിക്കിടക്കുന്നത്. തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗുണഭോക്താക്കളുടെ അപേക്ഷപ്രകാരം ഭവനരഹിതര്‍ക്കാണ് സര്‍ക്കാര്‍ ഭൂമിയും വീടു പണിയുന്നതിന് സഹായധനവും നല്‍കിയത്.തൃശ്ശൂര്‍ കോര്‍പറേഷന്‍ പ്രത്യേക പദ്ധതിപ്രകാരം അതിദരിദ്രര്‍ക്കു നല്‍കിയ വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2022നു മുന്‍പ് ലൈഫ് പദ്ധതിയില്‍ അനുവദിച്ച ഏതാനും വീടുകള്‍ ഇതിലുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ ഭവനരഹിതര്‍ക്ക് തൃശ്ശൂര്‍ കോര്‍പറേഷന്‍ അനുവദിച്ച

സർക്കാർ അനുവദിച്ച വീടുകൾ 10 വർഷമായിട്ടും കാടുകയറി നശിക്കുന്നു; തൃക്കൂറിലെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി ജനപ്രതിനിധി Read More »

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണാവധി. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നേദിവസം സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ Read More »

കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

കൊടകരയില്‍ കാറില്‍ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് വടക്കേളാന്‍ വീട്ടില്‍ ടോംജിത്, ആലുവ ചൂണ്ടി കുറ്റിയേടത്ത് വീട്ടില്‍ വിന്‍സെന്റ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ മൂന്നാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 21ന് എന്‍.എച്ച് 544 റോഡില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന്

കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു Read More »

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപ് ബസ് ട്രാക്ക് മാറി ചീറിപ്പായുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററും, വളവുകളിൽ 50 കിലോമീറ്ററുമാണ്. ഇടതു ട്രാക്കിൽ കൂടി മാത്രമേ ബസുകൾ സഞ്ചരിക്കാനും പാടുള്ളൂ. എന്നാൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കഴിഞ്ഞ് അപകടം

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് Read More »

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്ര മോഷണം: തൊണ്ടിമുതല്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ പിടിയില്‍

കൊടുങ്ങല്ലൂരില്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകള്‍ മോഷണം പോയ കേസില്‍ മോഷണ മുതലുകള്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ അറസ്റ്റില്‍. മാള കുരുവിലശ്ശേരി കോട്ടമുറിസ്വദേശി തെകുവില്‍ വീട്ടില്‍ അലിയെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഇരുപതിനാണ് മോഷണം നടന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഓടിന്റെ നിലവിളക്കുകള്‍, തൂക്കു വിളക്കുകള്‍, കിണ്ടി, താമ്പാളങ്ങള്‍, ധൂമകുറ്റി, കൊടി വിളക്ക്, ചെമ്പുകുടം, ചെമ്പ് തകല അടക്കം ഏകദേശം രണ്ട് ലക്ഷം

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്ര മോഷണം: തൊണ്ടിമുതല്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ പിടിയില്‍ Read More »