nctv news pudukkad

nctv news logo
nctv news logo

nctv news

NAVAKERALA SADASU

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം ‘നവ കേരള സദസ്സ് ‘ഡിസംബര്‍ 6ന് വൈകീട്ട് 6 മണിക്ക് ആമ്പല്ലൂരില്‍ സംഘടിപ്പിക്കുന്നു

തലോരില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, ആര്‍. ബിന്ദു, ടി.എന്‍. പ്രതാപന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവര്‍ രക്ഷാധികാരികളായും, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ കണ്‍വീനറും ഡെപ്യൂട്ടി കളക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആര്‍. റെജില്‍ വര്‍ക്കിങ് കണ്‍വീനര്‍റായും തെരെഞ്ഞെടുത്തു. 

ollur arrest

ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി

ഒല്ലൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന പെരുവാങ്കുളങ്ങര സ്വദേശി ഐനിക്കല്‍ വീട്ടില്‍ 24 വയസ്സുള്ള നവീന്‍ ജോയ് ആണ് അറസ്റ്റിലായത്. പ്രതി ഇത്തരത്തില്‍ മേഖലയില്‍ പാര്‍ക്ക് ചെയ്ത അഞ്ചോളം വാഹനങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്. ഒല്ലൂരിലുള്ള സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയിലും, ഒല്ലൂരിലെ സിനിമാ തിയേറ്ററിനടുത്തും, ലയണ്‍സ് ക്ലബിനടുത്തും, ഒല്ലൂര്‍ പള്ളി ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. ഭൂരിഭാഗം മോഷണവും നടത്തിയത് രാത്രിയിലാണ്. നിരവധി സിസി ടിവി …

ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി Read More »

dyfi

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു

കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സെക്രട്ടറിയായിരുന്ന എന്‍.വി വൈശാഖന് നിര്‍ബന്ധിത അവധി നല്‍കി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശരത് പ്രസാദിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്‍.വി. വൈശാഖന്‍ ചികില്‍സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് …

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു Read More »

രണ്ട് പേര്‍ക്ക് പരുക്കേറ്റു.

തലോരില്‍ സ്വകാര്യ ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു

തലോരില്‍ സ്വകാര്യ ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പെട്ടിഓട്ടോയില്‍ എതിര്‍ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. പാലിയേക്കരയില്‍ വര്‍ക്ക്‌ഷോപ്പിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

തൊഴിലവസരവും അറിയിപ്പുകളും

തൊഴിലവസരവും അറിയിപ്പുകളും

കെല്‍ട്രോണ്‍ ജേണലിസം പഠനം. കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2023-24 ബാച്ചുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് യോഗ്യത രേഖകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി …

തൊഴിലവസരവും അറിയിപ്പുകളും Read More »

weather updates

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളുംരണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളും രണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി. അടുക്കുകളായ പാറക്കെട്ടുകള്‍ അതില്‍ പച്ചപ്പ് വലിഞ്ഞു മുറുകിയ കണക്കെ വള്ളികള്‍ ഇരുവശങ്ങളിലും കാവലിന് ഒട്ടകപ്പക്ഷികള്‍, ജി.എല്‍.പി.സ്‌കൂള്‍ മറ്റത്തൂര്‍ അവിട്ടപ്പിള്ളിയുടെ കവാടം മാടി വിളിക്കുന്നത് ഇങ്ങനെയാണ്. ഉള്ളിലേക്ക് എത്തിയാലോ വാ പിളര്‍ന്ന ഗൊറില്ലയുടെ ഗുഹ! അതിനുള്ളിലൂടെ കടന്ന് ചെന്നാലോ അറിവും കൗതുകവും പകരുന്ന കാഴ്ചകള്‍… എവിടേക്ക് നോക്കിയാലും ജിജ്ഞാസ ഉണര്‍ത്തുന്ന കാഴ്ചകള്‍. ജില്ലയിലെ ആദ്യത്തെ മോഡല്‍ പ്രീ െ്രെപമറിയായി ഉയര്‍ത്തപ്പെട്ട അവിട്ടപ്പിള്ളി …

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളുംരണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി Read More »

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആറ്റപ്പിള്ളി പാലം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, കുറുമാലിമുളങ്ങ്, കോടാലി വെള്ളിക്കുളങ്ങര റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പുതുക്കാട് സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ …

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി Read More »

ldf pudukad

 എല്‍ഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥയ്ക്ക് സമാപനമായി. ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനും എതിരെയായിരുന്നു ജാഥ

ചൊവ്വാഴ്ച രാവിലെ പുതുക്കാട് റെയില്‍വെ പരിസരത്ത് നിന്നും ആരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ ഉജ്ജ്വലവരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും കരിമരുന്നു പ്രയോഗവും വരവേല്‍പ്പുകള്‍ക്ക് മകുടം ചാര്‍ത്തി. വിവിധ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ കെ കെ രാമചന്ദ്രന്‍ എം എല്‍ എ, വൈസ് ക്യാപ്റ്റന്‍ പി കെ ശേഖരന്‍, മാനേജര്‍ പി കെ ശിവരാമന്‍, എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ ടി എ രാമകൃഷ്ണന്‍, കെ ജെ ഡിക്‌സന്‍, എന്‍ എന്‍ ദിവാകരന്‍, സി …

 എല്‍ഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥയ്ക്ക് സമാപനമായി. ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനും എതിരെയായിരുന്നു ജാഥ Read More »

chengalur school

ചെങ്ങാലൂര്‍ രണ്ടാംകല്ല് എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. കവര്‍ന്നത് പണമല്ല പച്ചക്കറിയാണ്

സന്തോഷത്തോടെ സ്‌കൂളിലെത്തിയ കുട്ടികളെ തളര്‍ത്തിയ വാര്‍ത്ത സ്‌കൂളില്‍ നടന്ന പച്ചക്കറി മോഷണത്തെക്കുറിച്ചായിരുന്നു.തങ്ങള്‍ വളവും വെള്ളവും നല്‍കി നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ആരോ പിഴുതെടുത്ത നിലയിലായിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലേക്കായി മാസങ്ങള്‍ക്കു മുന്‍പാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. എന്നാല്‍ പച്ചക്കറി വിളവെടുക്കാന്‍ പാകമായപ്പോള്‍ കുരുന്നു മനസിനെ വേദനിപ്പിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ പച്ചക്കറി മുഴുവന്‍ പറിച്ചെടുത്തു. നിറയുന്ന വിഷമത്തിലും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന അപേക്ഷയും കുട്ടികള്‍ പങ്കുവെച്ചു. ഇതിനു മുന്‍പും കൊള്ളി നട്ടപ്പോള്‍ സമാനമായ രീതിയില്‍ കൊള്ളി നഷ്ടപ്പെട്ടിരുന്നു …

ചെങ്ങാലൂര്‍ രണ്ടാംകല്ല് എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. കവര്‍ന്നത് പണമല്ല പച്ചക്കറിയാണ് Read More »

KALLUR ACCIDENT

പുത്തൂരില്‍ പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കല്ലൂര്‍ സ്വദേശി മരിച്ചു. കല്ലൂര്‍ ഞെള്ളൂര്‍ സ്വദേശി കുടിയിരിക്കല്‍ ബേബിയാണ് മരിച്ചത്

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇരുമ്പ് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന പെട്ടി ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ചുമട്ടുതൊഴിലാളിയാണ് ബേബി. ബുധനാഴ്ച ഉച്ച ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇരുമ്പ് ചാനല്‍ ഇറക്കുന്നതിനായി നാലു ചുമട്ടുതൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം തെറ്റി മറിയുന്നതിനിടെ മറ്റ് മൂന്ന് പേര്‍ എതിര്‍ ദിശയിലേക്ക് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ബേബി ചാടിയതിന് പിന്നാലെ ഇരുമ്പ് നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ വാഹനം ബേബിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബേബിയെ ഉടന്‍ തൃശൂരിലെ …

പുത്തൂരില്‍ പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കല്ലൂര്‍ സ്വദേശി മരിച്ചു. കല്ലൂര്‍ ഞെള്ളൂര്‍ സ്വദേശി കുടിയിരിക്കല്‍ ബേബിയാണ് മരിച്ചത് Read More »

മോഹനന്‍ അന്തരിച്ചു.

തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന്‍ മോഹനന്‍ (58)അന്തരിച്ചു.

തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന്‍ മോഹനന്‍ അന്തരിച്ചു. 58 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉദയയാണ് ഭാര്യ. മക്കള്‍: മിഥുന്‍, മേഘ. മരുമകന്‍: ഹരിഷ്.

സുഭദ്ര അന്തരിച്ചു

വരന്തരപ്പിള്ളി വടക്കുമുറി വിജയന്‍ ഭാര്യ സുഭദ്ര(68) അന്തരിച്ചു

വരന്തരപ്പിള്ളി വടക്കുമുറി വിജയന്‍ ഭാര്യ സുഭദ്ര അന്തരിച്ചു. 68 വയസായിരുന്നു. സംസ്‌കാരം നടത്തി. ജിസ, ജിനി എന്നിവര്‍ മക്കളും മനോജ്, ഷൈന്‍ എന്നിവര്‍ മരുമക്കളുമാണ്.

MAHILA CONGRESS

മഹിളാ കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായി. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിര്‍മ്മല മുഖ്യാതിഥിയായി. കെ.എം. ബാബുരാജ്, ഷാജു കാളിയേങ്കര, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, പി. രാമന്‍കുട്ടി, റെജി ജോര്‍ജ്, നിഷ, ശാലിനി, റീന ഫ്രാന്‍സിസ്, പി.പി. ചന്ദ്രന്‍, കെ.ജെ. ജോജു, ടി.എസ്. രാജു, അമ്പിളി ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.

JOB

തൊഴിലവസരവും അറിയിപ്പുകളും

ഹിന്ദി അധ്യാപക ട്രെയിനിങ്; ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം   ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബിഎ ഹിന്ദി 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്കകാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25 ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്‍സിപ്പാള്‍, ഭാരത് …

തൊഴിലവസരവും അറിയിപ്പുകളും Read More »

ഒല്ലൂരില്‍ കടകളില്‍ മോഷണം

ഒല്ലൂരില്‍ കടകളില്‍ മോഷണം നടത്തിയ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഒല്ലൂരില്‍ കടകളില്‍ മോഷണം നടത്തിയ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ജൂലായ് ആറിന് ഒല്ലൂര്‍ സെന്ററിലെ പത്തോളം കടകളിലാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവശേഷം മോഷ്ടിച്ച പണവും മറ്റ് സാധനങ്ങളുമായി ഇയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തിരുവനന്തപുരത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.

KALLUR CHURCH

കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ റാഫേല്‍ മാലാഖയുടെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

ഊട്ടുനേര്‍ച്ചയില്‍ നിരവധി വിശ്വസികള്‍ പങ്കെടുത്തു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. അനു ചാലില്‍ മുഖ്യ കാര്‍മികനായി. ഫാ. ജെസ്റ്റിന്‍ പൂഴിക്കുന്നേല്‍ സന്ദേശം നല്‍കി. വൈകീട്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണ സമാപനത്തിനുശേഷം വര്‍ണകാഴ്ചകയും ബാന്‍ഡ്മേളവും നടന്നു. 15നാണ് എട്ടാമിടം. അന്ന് വൈകിട്ട് 6ന് ആലേങ്ങാട് ശ്രീദുര്‍ഗ മേളകലാക്ഷേത്രത്തിലെ 51 കലാകാരന്മാരുടെ പഞ്ചാരിമേളവും ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ജീവകാരുണ്യപ്രവര്‍ത്തങ്ങളുടെ ഭാഗമായി രണ്ടാമത്തെ ഗ്രേയ്സ് ഹോം നിര്‍മാണം പൂര്‍ത്തീകരിച്ചതായും 50 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തതായും വികാരി അറിയിച്ചു. ഫാ. വര്‍ഗീസ് …

കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ റാഫേല്‍ മാലാഖയുടെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു Read More »

ARREST

എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ മണ്ണംപേട്ട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍  സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്മാനേയും  പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്. പന്നിത്തടത്ത് ചിക്കന്‍ സെന്റര്‍ …

എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ മണ്ണംപേട്ട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് മണിക്ക് കിണര്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുലിക്കണ്ണിയില്‍ സമാപിക്കും. തുടര്‍ന്ന് 6.30ന് നടക്കുന്ന മീലാദ് സമ്മേളനം എസ്‌ജെഎം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി മദ്ഹു റസൂല്‍ …

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »