nctv news pudukkad

nctv news

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണാവധി. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നേദിവസം സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി …

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ Read More »

കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

കൊടകരയില്‍ കാറില്‍ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് വടക്കേളാന്‍ വീട്ടില്‍ ടോംജിത്, ആലുവ ചൂണ്ടി കുറ്റിയേടത്ത് വീട്ടില്‍ വിന്‍സെന്റ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ മൂന്നാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 21ന് എന്‍.എച്ച് 544 റോഡില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് …

കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു Read More »

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപ് ബസ് ട്രാക്ക് മാറി ചീറിപ്പായുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററും, വളവുകളിൽ 50 കിലോമീറ്ററുമാണ്. ഇടതു ട്രാക്കിൽ കൂടി മാത്രമേ ബസുകൾ സഞ്ചരിക്കാനും പാടുള്ളൂ. എന്നാൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കഴിഞ്ഞ് അപകടം …

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് Read More »

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്ര മോഷണം: തൊണ്ടിമുതല്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ പിടിയില്‍

കൊടുങ്ങല്ലൂരില്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകള്‍ മോഷണം പോയ കേസില്‍ മോഷണ മുതലുകള്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ അറസ്റ്റില്‍. മാള കുരുവിലശ്ശേരി കോട്ടമുറിസ്വദേശി തെകുവില്‍ വീട്ടില്‍ അലിയെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഇരുപതിനാണ് മോഷണം നടന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഓടിന്റെ നിലവിളക്കുകള്‍, തൂക്കു വിളക്കുകള്‍, കിണ്ടി, താമ്പാളങ്ങള്‍, ധൂമകുറ്റി, കൊടി വിളക്ക്, ചെമ്പുകുടം, ചെമ്പ് തകല അടക്കം ഏകദേശം രണ്ട് ലക്ഷം …

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്ര മോഷണം: തൊണ്ടിമുതല്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ പിടിയില്‍ Read More »

അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി; ആശ്വാസത്തിൽ നാട്ടുകാർ!

അതിരപ്പിള്ളിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ചക്കാലക്കല്‍ ജോയിയുടെ വീട്ടില്‍ വനം വകുപ്പ് വച്ചിരുന്ന കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുന്‍പ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

കാപ്പ ലംഘിച്ച് ജില്ലയില്‍ തിരിച്ചെത്തി; കുപ്രസിദ്ധ ഗുണ്ട വീണ്ടും പിടിയില്‍!

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ അന്നാംപാടം വലിയകത്ത് വീട്ടില്‍ നഹാസ് എന്ന് വിളിക്കുന്ന നവാസിനെ (37) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും 2026 മാര്‍ച്ച് 29 മുതല്‍ ആറു മാസത്തേക്ക് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ജൂലൈ 28ന് കോടാലി ഓവുങ്ങല്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടിക്രമങ്ങള്‍ …

കാപ്പ ലംഘിച്ച് ജില്ലയില്‍ തിരിച്ചെത്തി; കുപ്രസിദ്ധ ഗുണ്ട വീണ്ടും പിടിയില്‍! Read More »

ദേശീയപാത ആമ്പല്ലൂരില്‍ 7 കാറുകള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല

ദേശീയപാത ആമ്പല്ലൂരില്‍ മേല്‍പ്പാലത്തിന് സമീപം 7 കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍പില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങള്‍ ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ചെറിയതോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ആമ്പല്ലൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കാട്ടുപൂച്ചയെ പിടികൂടി

ആമ്പല്ലൂര്‍ പോളിടെക്‌നിക് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കാട്ടുപൂച്ചയെ പിടികൂടി. പ്രദേശത്ത് കഴിഞ്ഞ കുറച്ചുകാലമായി കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ വീട്ടിനുള്ളില്‍ കാട്ടുപൂച്ചയെ കണ്ടെത്തിയത്. കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭീതിയിലായ പ്രദേശവാസികള്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് അനിമല്‍ റെസ്‌ക്യൂവര്‍മാരായ ദിനേശ് ആമ്പല്ലൂര്‍, ലിജോമോന്‍, അജിത് എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപൂച്ചയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുദിവസം മുമ്പ് കെണി സ്ഥാപിച്ചെങ്കിലും കാട്ടുപൂച്ച അതില്‍ കുടുങ്ങിയിരുന്നില്ല. പിന്നീട് പ്രദേശവാസികള്‍ക്ക് ഭീഷണിയാകാന്‍ …

ആമ്പല്ലൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കാട്ടുപൂച്ചയെ പിടികൂടി Read More »

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു. ഓഡിറ്റിൽ കണ്ടെത്തിയ പോരായ്മകളും നിലവിലെ …

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം Read More »

ചായക്കടയില്‍ ഇരിക്കുകയായിരുന്ന വയോധികനെ യുവാക്കള്‍ മര്‍ദ്ദിച്ചു

മാപ്രാണത്ത് ചായക്കടയില്‍ ഇരിക്കുകയായിരുന്ന വയോധികനെ യുവാക്കള്‍ മര്‍ദ്ദിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള ചായകടയില്‍ ഇരിക്കുകയായിരുന്ന സമീപവാസിയായ കളപ്പുരയ്ക്കല്‍ വീട്ടില്‍ രാജന്‍ എന്നയാളെയാണ് കടയില്‍ എത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സിഗരറ്റ് ചോദിച്ച് എത്തിയ യുവാക്കള്‍ സിഗററ്റ് ഇല്ല എന്ന മറുപടിയില്‍ പ്രകോപിതരായാണ് കട ഉടമയെയും രാജന് നേരെയും അക്രമണം നടത്തിയതെന്നും ഇവര്‍ ലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിനിടെ രാജന്റെ കഴുത്തിലെ മാല ഇവര്‍ പൊട്ടിച്ചു. പിന്നിട് നാട്ടുക്കാരുടെ ഇടപെടലിലൂടെ ഏറെ നേരത്തെ …

ചായക്കടയില്‍ ഇരിക്കുകയായിരുന്ന വയോധികനെ യുവാക്കള്‍ മര്‍ദ്ദിച്ചു Read More »

കാർഗിൽ വിജയത്തിന് 27 വയസ്; രാജ്യത്തിനായി ജീവനർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം

കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം. ഇരുപത്തിയേഴാം കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും ജില്ലയിലും നടക്കുകയാണ്. കാര്‍ഗിലിലെ മഞ്ഞുപുതച്ച മലനിരകളില്‍ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിനാണ്. ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാള്‍ട്ടിസ്ഥാന്‍ ജില്ലയിലെ കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയില്‍ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയന്‍ ത്യാഷി നഗ്യാന്‍ ആണ്. അദ്ദേഹം ഉടന്‍ …

കാർഗിൽ വിജയത്തിന് 27 വയസ്; രാജ്യത്തിനായി ജീവനർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം Read More »

കുറ്റിപ്പുറം ദേശീയപാത വീണ്ടും അപകടക്കെണി; അമിതവേഗവും അപകടസാധ്യതയും ചർച്ചയാക്കി ബസ് ദുരന്തം

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ അപകടസാധ്യത വീണ്ടും ചർച്ചയാക്കി സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടം. അപകടത്തിൽ കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആകെ 26 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമുള്ള ഭാഗത്ത് അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം …

കുറ്റിപ്പുറം ദേശീയപാത വീണ്ടും അപകടക്കെണി; അമിതവേഗവും അപകടസാധ്യതയും ചർച്ചയാക്കി ബസ് ദുരന്തം Read More »

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരുമരണം. തൃശ്ശൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറും തലകീഴായി മറിഞ്ഞിട്ടുണ്ട്. ഇതിലെ യാത്രക്കാരെയും ആശുപത്രിയിലേക്ക് …

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക് Read More »

നീറ്റ് പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു!

ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ …

നീറ്റ് പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു! Read More »

ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു

കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. 2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടുകൂടിയാണ് പുറത്തിറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടികൂടി; പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി പള്ളത്ത് വീട്ടിൽ ഗൗതം (26) ആണ് കയ്പമംഗലം പൊലീസിന്റെ പിടിയിലായത്. ​തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ‘തൂഫാൻ’ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5 ചെറിയ ഡപ്പികളിലായി സൂക്ഷിച്ച 7.7 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ​കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, …

വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടികൂടി; പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ Read More »

കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് പതിനായിരം രൂപയോളം വിലവരുന്ന 18 കിലോ ജാതിക്കയാണ് പ്രതി മോഷ്ടിച്ചത്. ജൂലൈ 22-ന് ഉച്ചയ്ക്ക് 12-നും 2നും ഇടയിലായിരുന്നു സംഭവം. സംഭവദിവസം പരാതിക്കാരിയുടെ സഹോദരൻ പ്രദേശത്ത് ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു. തുടർന്ന് …

കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ Read More »

കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു

കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു. അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയിലാണ് സംഭവം. ഫാക്ടറിക്ക് സമീപം അതിരപ്പിള്ളി ഡിവിഷനില്‍ ബ്ലോക്ക് 17 ല്‍ വരുന്ന അംഗനവാടിയുടെ മുകളിലേക്കാണ് പനമറിച്ചിട്ടത്. അങ്കണവാടിക്ക് സമീപത്തെ സൗരോര്‍ജ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നാല് ആനകളാണ് കണ്ണപ്പന തോട്ടത്തിലേക്ക് എത്തിയത്. ഷെഡിന് സമീപം നിന്നിരുന്ന എണ്ണപ്പന ഇവ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് എണ്ണപ്പന തിന്ന് തീര്‍ത്തശേഷമാണ് ആനകള്‍ മടങ്ങിയത്. ഭാഗികമായി മാത്രം കേടുപാടുള്ളതിനാല്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നതിന് തടസ്സം …

കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു Read More »

ഭക്ഷണശാലകളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും റെയ്ഡ്: പൂട്ടിച്ച് സ്ഥാപനങ്ങൾ, വൻ പിഴ!

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളിലും നിര്‍മ്മാണ യൂണിറ്റുകളിലും പറപ്പൂക്കര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി വിജിലന്‍സ് പരിശോധന നടത്തി. പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും, മതിയായ ശുചിത്വആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം അടപ്പിച്ചു. പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ ബോസ്‌കോ, ടി.കെ. സലീഷ്, കമാല്‍ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിബി ടി. ബാലന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം …

ഭക്ഷണശാലകളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും റെയ്ഡ്: പൂട്ടിച്ച് സ്ഥാപനങ്ങൾ, വൻ പിഴ! Read More »

റെയില്‍ വണ്‍ ആപ്പ് പ്രചാരണത്തിനിറങ്ങി ട്രെയിന്‍ യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ് റെയില്‍ വണ്‍ ആപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് പുതുക്കാട്ടെ ട്രെയിന്‍ യാത്രക്കാര്‍. നിലമ്പൂര്‍ എക്‌സ്പ്രസ്സില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ ആണ് രണ്ടാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ക്ക് മൊബൈലില്‍ റിസര്‍വ്ഡ് അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്ന വിധം പഠിപ്പിച്ചു നല്‍കിയത്. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.